കൂട്ടിക്കലിൽ വീണ്ടും കനത്ത മഴ; ഈ മാസം 24 വരെ വ്യാപക മഴയ്ക്ക് സാധ്യത,ജാ​ഗ്രത തുടരണം

തിരുവനന്തപുരം;സംസ്ഥാനത്ത് മഴക്കെടുതിയുടെ ആശങ്കകൾ ഇതുവരെ ഒഴിഞ്ഞിട്ടില്ല. ഈ മാസം 24 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. അതേസമയം കോട്ടയം കൂട്ടിക്കലിൽ വീണ്ടും കനത്ത മഴ ആരംഭിച്ചിരിക്കുകയാണ് എന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

സംസ്ഥാനത്ത് ഈ മാസം 24 വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്. കണ്ണൂർ, മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. പാലങ്ങളുടെയും റോഡുകളുടെയും അറ്റകുറ്റപണി വേഗത്തിലാക്കും. നദികളിലെ മണൽ നീക്കാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകി.

Loading...