വരും ദിവസങ്ങളിൽ ശക്തമായ മഴയും മിന്നലും ഉണ്ടാകും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. പല ജില്ലകളിലും ജാഗ്രത നിർദേശം പൊരുപ്പെടുവിചു. അതിതീവ്ര ഇടിമിന്നലിനും സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ മുന്നു ജില്ലകളിലാണ് കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പുകള്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Loading...

വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് മഴ ദുര്‍ബലമാവുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. അടുത്ത ദിവസങ്ങളിലൊന്നും ഒരു ജില്ലയിലും അലര്‍ട്ട് പുറപ്പെടുവിച്ചിട്ടിടല്ല. വെള്ളിയാഴ്ച കൊല്ലം ജില്ലയില്‍ മാത്രമാണ് യെല്ലോ അലര്‍ട്ട് ഉള്ളത്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് എത്തി. കനത്ത നാശമാണ് ഉണ്ടാക്കിയിരിക്കുന്നത് ശനിയാഴ്ച അര്‍ധരാത്രിയോടെ ചുഴലിക്കാറ്റ് കരയില്‍ പ്രവേശിച്ചു. രാത്രി 12ഓടെ സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 115 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്.

ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡിഷയിലും ബംഗാളിലുമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റേഡുകള്‍ തകര്‍ന്നു. ഹൗറ , ഹൂഗ്ലി, മുഷിദാബാജി ജില്ലകളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മത്സ്യ ബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്,റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണം ഇന്നും തുടരും. തീരപ്രദേശത്തെ നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്.

ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. ബുള്‍ബുളിന്റെ പ്രഭാവം മൂലം ആന്തമാന്‍നിക്കോബാര്‍ ദ്വീപുകളിലും ഒഡീഷയുടെ വടക്കന്‍ തീരങ്ങളിലും പശ്ചിമബംഗാളിലും ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളില്‍ ഈ മേഖലയില്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും നിര്‍ദേശമുണ്ട്. ബുള്‍ബുള്‍ ചുഴലിക്കാറ്റിനെ നേരിടാനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തിയിരുന്നു.

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഒഡീഷ, പശ്ചിമ ബംഗാള്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് എന്നിവിടങ്ങളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

24 മണിക്കൂറും സ്ഥിതി നിരീക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ഇന്ത്യന്‍ തീരത്തടിക്കുന്ന ഏഴാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍. പാബുക്, ഫാനി (ബംഗാള്‍ ഉള്‍ക്കടല്‍), വായു, ഹിക്ക, ക്യാര്‍, മഹ (അറബിക്കടല്‍) എന്നിവയാണ് ഈ വര്‍ഷം വീഴിയ മറ്റു ചുഴലിക്കാറ്റുകള്‍.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് ഈ വര്‍ഷത്തെ അതിശക്തമായ ആറാമത്തെ ചുഴലിക്കാറ്റായിരിക്കും ബുള്‍ബുള്‍. ആറു മാസം മുന്‍പ് ഒഡീഷയില്‍ വീശിയ ഫാനി ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളുണ്ടാക്കിയിരുന്നു.