അടുത്ത മണിക്കൂറിൽ കേരളത്തിൽ മഴ കനക്കും; എട്ട് ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന മണിക്കൂറിൽ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എട്ട് ജില്ലകളിലാണ് മഴ മുന്നരിയിപ്പ് നൽകിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, കണ്ണൂർ എന്നീ ജില്ലകളിൽ മഴ കനക്കുമെന്നാണ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാത്രി ഏഴ് മണിക്ക് ശേഷം പുറത്തിറക്കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അതേസമയം കേരള തീരത്ത് നിന്ന് ഇന്നും (29-05-2022) നാളെയും (30-05-2022) മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദ്ദേശം കേരള – ലക്ഷദ്വീപ് തീരങ്ങളിൽ 29-05-2022 മുതൽ 30-05-2022 വരെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ പ്രദേശങ്ങളിൽ മൽസ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

Loading...