ദുരിതപ്പെയ്ത്തിന് അറുതിയില്ല, കനത്ത മഴ ചൊവ്വാഴ്ച വരെ തുടുരമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ചവരെ കനത്തമഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇപ്പോഴുള്ള ന്യൂനമര്‍ദത്തിനുപുറമേ, ഒമ്പതാം തീയതിയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദംകൂടി രൂപംകൊള്ളും. ഇതിന്റെ സ്വാധീനം കാരണമാണ് കനത്തമഴ കൂടുതല്‍ ദിവസങ്ങളിലേക്കു നീളുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോഴും കനത്ത മഴ തുടര്‍ന്നുകൊണ്ടിരിക്കുയാണ്. വടക്കന്‍ ജില്ലകളിലാണ് ഇപ്പോഴും ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. മഴ ആരംഭിച്ചപ്പോള്‍ തന്നെ പല ഭാഗങ്ങളിലും നാശനഷ്ടം സംഭവിച്ചു തുടങ്ങിയിരിക്കുകയാണ്. മടക്കന്‍ മേഖലയിലാണ് അതിശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പലയിടത്തും വെള്ളം കയറി ആള്‍ക്കാരെ മാറ്റിപ്പാര്‍പ്പിക്കേണ്ട അവസ്ഥയാണുള്ളത്.

അതേസമയം ഇടുക്കി രാജമലയില്‍ വലിയ ദുരന്തമാണ് ഇന്നുണ്ടായിരിക്കുന്നത്. മൂന്നാറില്‍ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഉണ്ടായ അപകടത്തില്‍ നാല് മരണം. മൂന്നാര്‍ രാജമലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്.തോട്ടം തൊഴിലാളികളുടെ ലയങ്ങളുടെ മുകളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. നാല് പേര്‍ മരിച്ചു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരെ കാണാതായിട്ടുണ്ട് എന്നും വിവരങ്ങള്‍ ഉണ്ട്. നാല് ലയങ്ങളിലായി എണ്‍പതില്‍ അധികം പേര്‍ താമസിക്കുന്നുണ്ടായിരുന്നു. അതേസമയം രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമെന്ന് മന്ത്രി എംഎം മണി.

Loading...

രക്ഷാപ്രവര്‍ത്തകര്‍ക്ക് രാജമലയിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നില്ലെന്നും പോലീസും ഫയഫോഴ്‌സും സ്ഥലത്തേക്ക് എത്താനുള്ള ശ്രമത്തിലാണെന്നും മന്ത്രി അറിയിച്ചു.കനത്ത മഴയെ തുടര്‍ന്നാണ് മൂന്നാറിന് സമീപം രാജമലയില്‍ ശക്തമായ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞ് പെട്ടുമുടി സെറ്റില്‍മെന്റിലെ ലയങ്ങള്‍ക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇരുപതോളം വീടുകള്‍ മണ്ണിനടിയില്‍ പെട്ടെന്നാണ് റിപ്പോര്‍ട്ട്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലമാണ് ഇത്. എണ്‍പതോളം പേര്‍ താമസിക്കുന്നതാണ് ഈ ലയം. നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായും സൂചനയുണ്ട്.