സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കാസർകോടും ഇടുക്കിയിലുമാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിലും മഴ കനക്കും. മലങ്കര ഡാമിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകീട്ടോടെ മഴ ശക്തമായേക്കും. ഇടിമിന്നലിനും കാറ്റിനും സാധ്യത ഉണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.

അതേസമയം, അസാനി ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് തീവ്ര ന്യൂനമർദ്ദമായി മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലേക്ക് നീങ്ങി. ആന്ധ്ര ഒഡീഷ തീരങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. വിശാഖപട്ടണം വിജയവാഡ വിമനാത്താവളങ്ങളിൽ നിന്ന് സർവ്വീസുകൾ ഭാഗിമായി പുനരാരംഭിച്ചു. ആന്ധ്ര ഭുവനേശ്വർ റൂട്ടിലുള്ള ചില ട്രെയിനുകൾ വൈകിയോടുകയാണ്.ശക്തമായ മഴയിൽ ആന്ധ്രയിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി. ആന്ധ്രയിൽ ഏഴ് ജില്ലകളിലായി നൂറ് കണക്കിന് കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ തുടരുകയാണ്. വീടിന് തകരാർ സംഭവിച്ചവർക്ക് രണ്ടായിരം രൂപയും മറ്റുള്ളവർക്ക് ആയിരം രൂപയും ആദ്യഘട്ടമായി ആന്ധ്ര സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.

Loading...