രാത്രിയിൽ മഴ കനക്കും; ഏഴ് ജില്ലകളിൽ യെല്ലോ അല‍‍‌ർട്ട്, ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വരുംമണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യതെയന്ന് റിപ്പോർട്ട്. ഏഴ് ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത. രാത്രി 10 മണിവരെയുള്ള അറിയിപ്പിലാണ് ഇക്കാര്യം പറയുന്നത്.

അതേസമയം അടുത്ത 5 ദിവസം കേരളത്തിൽ മഴ ശക്തമായി തുടരുമെന്നും അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം അടുത്ത ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് യെല്ലോ ജാഗ്രത തുടരുന്നത്. അതിനിടെ കേരള തീരത്ത് ഇന്നും (06-06-2022), 08-06-2022 മുതൽ 10-06-2022 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്നും അറിയിപ്പുണ്ട്.

Loading...