സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വരെ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് ശക്തമായ മഴ അടുത്ത അഞ്ച് ദിവസം വരെ തുടരുമെന്ന് മുന്നറിയിപ്പ്.നവംബർ 27 വരെ സംസ്ഥാനത്ത് സാധാരണ മഴയ്ക്കും ഒറ്റപ്പെട്ട കനത്തമഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ന്യൂനമർദ്ദത്തിന്റെയും ചക്രവാത ചുഴിയുടെയും സ്വാധീനഫലമായി ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ശക്തികൂടിയ ന്യൂനമർദ്ദം നിലവിൽ മധ്യ-കിഴക്കൻ അറബിക്കടലിലാണ് സ്ഥിതി ചെയ്യുന്നത്. തെക്ക് ആൻഡമാൻ കടലിൽ ചക്രവാത ചുഴിയും നിലനിൽക്കുന്നുണ്ടെന്ന്‌ കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.