തിരുവനന്തപുരം: അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇത്തരത്തിൽ ഇടിയും മഴയ്ക്കും കനക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇടിമിന്നലിന് കൂടുതൽ സാധ്യത.
ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. ഇടിമിന്നലിനുള്ള സാധ്യത മുൻനിർത്തി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ഇടിമിന്നൽ ദൃശ്യമായില്ലെങ്കിലും പൊതുജനങ്ങൾ ജാഗ്രത കൈവിടരുതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിപ്പിൽ പ്രതിപാദിച്ചു.
Loading...