ദുരിതപെയ്ത്തിന് അവസാനമില്ല, അതിശക്തമായി വീണ്ടും മഴ തുടരും, ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം

Loading...

സംസ്ഥാനത്ത് ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ചിലയിടങ്ങളില്‍ നേരിയ തോതില്‍ ശമനമുണ്ടായിട്ടുണ്ട്. എന്നാല്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന വിവരമാണ് ഇപ്പോള്‍ പുറത്തെത്തുന്നത്. തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതുകൊണ്ട് തന്നെ സംസ്ഥാനത്ത് 15 വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.

കഴിഞ്ഞ വര്‍ഷവും ഓഗസ്റ്റ് 14ന് മഴ കാണാത്തതോടെയാണ് കേരളത്തില്‍ പ്രളയം ഉണ്ടായത്. ഇത്തവണയും അതെ തീയതി മുന്നറിയിപ്പ് വന്നതിനാല്‍ കേരളം വീണ്ടും പ്രളയഭീതിയിലാണ്. 13ന് എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് എന്നിവിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇവിടെ ആ ദിവസം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് വരാന്‍ പോകുന്ന ന്യൂനമര്‍ദത്തിന്റെ തീവ്രതയും സ്വഭാവവും കാലാവസ്ഥാ വകുപ്പ് പറഞ്ഞിട്ടില്ല.

Loading...