മഴയ്ക്ക് ഒരു കുറവുമില്ല, അതി ശ്ക്തമായി തിരികെ എത്തി, മീനച്ചിലാര്‍ കരകവിഞ്ഞു, രണ്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് വീണ്ടും മഴ അതി ശ്ക്തമായി. എറണാകുളം, കോട്ടയം, പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് കനത്ത തുടരുന്നത്. മീനച്ചിലാര്‍ കരകവിഞ്ഞ് ഒഴുകുകയാണ്. ഇരാറ്റുപേട്ട- പാല റോഡില്‍ വെള്ളം കയറി. ഇതോടെ പ്രദേശത്തെ വ്യാപാരികള്‍ സാധനങ്ങള്‍ സുരക്ഷിത ഇടങ്ങളിലേക്കു മാറ്റിത്തുടങ്ങി.

കനത്ത മഴ തുടര്‍ന്നതോടെ പത്തനംതിട്ട, കാസര്‍കോട്, എറണാകുളം, കോഴിക്കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അവധി പ്രഖ്യാപിക്കാത്ത ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയാണ്.

Loading...

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം ശക്തമായതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ അതിതീവ്ര മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഒമ്ബത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് ആയിരിക്കും. കാസര്‍കോട് ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവം മൂലം ഇന്നു വടക്കന്‍ജില്ലകളില്‍ മഴയുടെ ശക്തികൂടും. മറ്റന്നാളോടെ മഴ ദുര്‍ബലമാകും. അടുത്ത മൂന്ന് ദിവസത്തക്ക് കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.