തുലവർഷത്തിനൊപ്പം ന്യൂനമർദ്ദം കൂടി, സംസ്ഥാനത്ത് നാല് ദിവസത്തേക്ക് അതി ശക്തമായ മഴ

തുലാവർഷം അതി ശക്തമായത് കൂടാതെ അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കാരണം അടുത്ത നാലു ദിവസം സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കനത്ത മഴയ്‌ക്കും കടലിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മീൻപിടിത്തക്കാർ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഒാഫീസിലേക്ക് പ്രത്യേക ബുള്ളറ്റിൻ കൈമാറിയിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒാറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. നാളെ അഞ്ച് ജില്ലകളിലും ബുധനാഴ്ച നാല് ജില്ലകളിലും ഒാറഞ്ച് അലർട്ടുണ്ട്.

Loading...

അറബിക്കടലിൽ ശ്രീലങ്കയ്ക്കു സമീപം കടലിൽ ഒന്നരകിലോമീറ്റർ മുകളിലായാണ് ന്യൂനമർദ്ദം. ഇത് അടുത്ത ദിവസം ശക്തിപ്രാപിച്ച് വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ തുടങ്ങും. കേരളതീരത്ത് കടലിൽ 55 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശും. ബുധനാഴ്ചയോടെ ശക്തിയേറിയ കാറ്റായി രൂപംമാറി വടക്കുകിഴക്കൻ ദിശയിൽ നീങ്ങി ഒമാൻ തീരത്ത് വീശിയടിക്കാനാണ് സാധ്യത.