ആന്ധ്രയിൽ മഴക്കെടുതി രൂക്ഷം; മരണം 49 ആയി, ഡാമുകളിൽ നിന്ന് വെള്ളം ഒഴുക്കി വിടുന്നു

ബം​ഗളൂരു: ആന്ധ്രയിലെ മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. ഇതുവരെ മരണപ്പെട്ടവരുടെെ എണ്ണം 49 ആയി. തിരുപ്പതി,കഡപ്പ,ചിറ്റൂർ എന്നിവിടങ്ങളിൽ ഇപ്പോഴും വീണ്ടും മഴ പെയ്തു തുടങ്ങിയിരിക്കുകയാണ്. നിരവധിയിടങ്ങളിൽ ഇപ്പോഴും മഴ തുടുരുകയാണ്. പ്രളയബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ജനജീവിതം ദുസ്സഹമാക്കി താഴ്ന്ന മേഖലകളിൽ വീടുകൾ വെള്ളത്തിലാണ്. ഒഴുക്കിൽപ്പെട്ട് കാണാതായ അമ്പതോളം പേർക്കായി തെരച്ചിൽ തുടരുകയാണ്. തിരുപ്പതി ക്ഷേത്ര പരിസരത്ത് വെള്ളപ്പൊക്കം രൂക്ഷമാണ്.

ഇരുപതിനായിരത്തോളം തീർത്ഥാടകരാണ് സർക്കാർ കേന്ദ്രങ്ങളിൽ കഴിയുന്നത്. ട്രെയിൻ വിമാന സർവ്വീസുകൾ റദ്ദാക്കിയിരിക്കുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി തീർത്ഥാടകരാണ് കുടുങ്ങിയിരിക്കുന്നത്. വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. ദേശീയപാതയിലടക്കം റോഡ് ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. തുടർച്ചയായ അഞ്ചാം ദിവസവും തുടരുന്ന ശക്തമായ മഴ രക്ഷാപ്രവർത്തനത്തിന് തടസ്സമായിരിക്കുകയാണ്. പരമാവധി സംഭരണ ശേഷി എത്തിയതോടെ ജലസംഭരണികളിൽ നിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നുണ്ട്.

Loading...