അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത,ജാഗ്രത പാലിക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം അതിതീവ്ര മഴയ്ക്ക് സാധ്യത.വരുദിവസങ്ങളില്‍ കേരളത്തില്‍ കനത്ത മഴയ്ക്ക സാധ്യതയുണ്ടെന്നും പ്രകൃതിദുരന്തങ്ങള്‍ മുന്നില്‍ കണ്ട് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഇടുക്കി,കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്നും ഇടുക്കി,മലപ്പുറം,കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരിക്കുകയാണ്.

എല്ലാവരും സഹകരിക്കണമെന്നും പൂര്‍ണമായും കൊവിഡ് മാനദണ്ഡം പാലിച്ച് വേണം ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറാനെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നാല് തരത്തിൽ ക്യാമ്പുകൾ സസജ്ജമാക്കാനാണ് നിര്‍ദ്ദേശം നല്‍കിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പൊലീസ് ഫയര്‍ഫോഴ്സ് അടക്കം പൂര്‍ണസജ്ജമാണ്. കേന്ദ സേനയോടും തയ്യാറാകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Loading...