കേരളത്തില്‍ പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ചൊവ്വാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനങ്ങളില്‍ വരുദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊണ്ടു. തുടര്‍ന്ന് പത്ത് ജില്ലകളിലാണ് ഇപ്പോള്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

ചൊവാഴ്ച്ച വരെ സംസ്ഥാനത്ത് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി മറ്റന്നാള്‍ ആന്ധ്രാ-ഒഡീഷ തീരത്ത് കൂടി കര തൊടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കണക്കുകൂട്ടുന്നത്. നിലവില്‍ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല. എന്നാല്‍ ആന്‍ഡമാന്‍, ഒഡീഷ, കന്യാകുമാരി, ഗള്‍ഫ് ഓഫ് മാന്നാര്‍ എന്നിവിടങ്ങളിലേക്ക് മീന്‍പിടിക്കാന്‍ പോകരുത്. ആഴക്കടലില്‍ മീന്‍പിടിക്കാന്‍ പോയവര്‍ തിരികെ തീരത്തേക്ക് മടങ്ങണം എന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

Loading...