കേരളത്തില്‍ മഴ തുടരും;ഏഴ് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും.ഇന്നും നാളെയും മഴ തുടരുമെന്നും വടക്കൻ കേരളത്തിൽ വെള്ളിയാ‍ഴ്ചവരെ മ‍ഴയുണ്ടായേക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.സംസ്ഥാനത്ത് എട്ട് ജില്ലകളിൽ ഇന്നും ഏ‍ഴ് ജില്ലകളിൽ നാളെയും യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,ഇടുക്കി,എറണാകുളം തൃശൂർ, മലപ്പുറം,കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ 40 കിലാമീറ്റർ വേഗതയിൽ കാറ്റും മ‍ഴയുമുണ്ടാകുമെന്ന് മുൻ്ൻറിയിപ്പുണ്ട്.

ഈ മാസം പതിനാറ് മുതൽ പൊ‍ഴിയൂർ മുതൽ കാസർഗോഡ് വരെയുള്ള തീരപ്രദേശത്ത് ഉയർന്ന തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും മത്സ്യതൊ‍ഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Loading...