സംസ്ഥാനത്ത് കനത്ത മഴ; ഇന്നും നാളെയും മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 10 ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്കാണ് സാധ്യത. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്രാപിച്ച് അതിതീവ്ര ന്യുനമർദ്ദമായി മാറിയതാണ് മഴയ്ക്ക് കാരണം.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. ഇന്നും നാളെയും മഴ തുടർന്നേക്കും. കോട്ടയം നഗരത്തിൽ പുലർച്ചെ മുതൽ കനത്ത മഴയാണ്. മറ്റ് നാശനഷ്ടങ്ങൾ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.