കാലവര്‍ഷം കലിതുള്ളി തുടങ്ങി, മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

Loading...

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തി പ്രാപിച്ചു. മിക്ക ജില്ലകളിലും ഇന്ന് ശക്തമായ മഴയാണ്. ഇന്ന് 20 സെന്റീമീറ്ററിലധികം മഴ ലഭിക്കാന്‍ സാധ്യതയുള്ള ഇടുക്കി, മലപ്പുറം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്.

എറണാകുളം കോഴിക്കോട്,കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇതിനു പുറമെ തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Loading...

ദുരന്ത സാധ്യതാമേഖലയില്‍ താമസിക്കുന്നവര്‍ കഴിവതും അവിടെ നിന്ന് മാറി താമസിക്കണമെന്നും മലയോര, തീരദേശമേഖലകളിലേക്കുളള വിനോദസഞ്ചാരം ഒഴിവാക്കണമെന്നും ദുരന്ത നിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.