സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം; മൂന്ന് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അതേസമയം നിലവിൽ മഴയ്ക്ക് നേരിയ ശമനമാണ് സംസ്ഥാനത്തുള്ളത്. അറബിക്കടലിലെ ചക്രവാത ചുഴിക്ക് പുറമേ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ബുധനാഴ്ച ഉച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാനാണ് സാധ്യത.

ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കേരളം, ലക്ഷദ്വീപ് തീരങ്ങളിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി.

Loading...