അതിതീവ്ര മഴ; മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് അതിതീവ്ര മഴ കനക്കുന്ന പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് ജാ​ഗ്രതാ നിർദേശം. കേരള – ലക്ഷദ്വീപ് തീരത്ത്‌ നവംബർ 15 നും, വടക്കൻ കേരള തീരത്ത് നവംബർ 16 വരെയും, കർണാടക തീരത്ത് നവംബർ 15 മുതൽ 18 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ല എന്നാണ് നൽകിയിരിക്കുന്ന ജാ​ഗ്രതാ നിർദേശം. മണിക്കൂറിൽ 40 മുതൽ 50 കി. മീ വരെ വേഗതയിലും ചിലവസരങ്ങളിൽ 60 കി. മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്