സംസ്ഥാനത്ത് കനത്ത മഴ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാ​ഗ്രതാ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ അലർട്ടുകൾ നൽകിയിരിക്കുകയാണ്. ആറ് ജഡില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് നൽകിയിിരക്കുന്നത്. കൊല്ലം. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തീരദേശ മേഖലകളിൽ കൂടുതൽ മഴ കിട്ടിയേക്കും. മണിക്കൂറുകൾ നീണ്ട് നിൽക്കുന്ന മഴയ്ക്ക് സാധ്യത ഉള്ളതിനാൽ വെള്ളക്കെട്ടിനെയും മണ്ണിടിച്ചിലിനും കരുതണം. മലയോരമേഖലകളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത വേണം. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിലും കാലവർഷം ഇന്ന് എത്തുമെന്നാണ് വിലയിരുത്തൽ. പടിഞ്ഞാറൻ കാറ്റനുകൂലമാകുന്നതിനാൽ സംസ്ഥാനത്ത് നാളെ കൂടുതൽ മഴയ്ക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരം മുതൽ ഇടുക്കി വരെ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും കരുതൽ നടപടികൾ സ്വീകരിക്കാൻ ജില്ലാ കലക്ടർമാർക്ക് ചീഫ് സെക്രട്ടറി നിർദേശം നൽകി. മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കാനും നിർദേശം ഉണ്ട്. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കണ്ട്രോൾ റൂം തുറന്നിട്ടുണ്ട്. 1077 എന്ന കണ്ട്രോൾ റൂം നമ്പറിൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാം.

Loading...