സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ, ആഗസ്റ്റില്‍ മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം ചിലയിടങ്ങളില്‍ 20 സെന്റീമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. അതോടൊപ്പം തന്നെ മഴയ്‌ക്കൊപ്പം കാറ്റും അതിശക്തമാകാനും സാധ്യത ഉണ്ട്.

നാളെ മുതല്‍ വടക്കന്‍ ജില്ലകളിലും മഴ കനക്കാനാണ് സാധ്യത. മലയോര മേഖലയില്‍ അതീവ ശ്രദ്ധ ആവശ്യവുമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലേത് പോലെ തന്നെ ഓഗസ്റ്റ് മാസത്തോടെ സംസ്ഥാനത്ത് വലിയ തോതില്‍ മഴ ഉണ്ടാകും. തിരുവനന്തപുരത്ത് ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ മഴ ഇപ്പോഴും തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായിക്കഴിഞ്ഞിരിക്കുകയാണ്. പലയിടത്തും വെള്ളക്കെട്ട് തുടരുകയാണ്.

Loading...

അതേസമയം കൊവിഡ് കാലത്തെ ഈ കനത്ത മഴക്കാലം എങ്ങനെ മറികടക്കുമെന്ന ആശങ്കയിലാണ് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും ഉള്ളത്. ദുരിതാശ്വാസ ക്യാമ്പുകളിലടക്കം ഏത് തരത്തില്‍ സാമൂഹിക അകലം പാലിച്ചുകൊണ്ട് പ്രവര്‍ത്തിക്കും എന്നതടക്കമുള്ള ആശങ്കകള്‍ നിരവധിയാണ്.