മഴ കനക്കുന്നു; മുംബൈ നഗരം വെള്ളത്തിൽ

മുംബൈ: കനത്ത മഴയെത്തുടര്ന്ന് മുംബൈ നഗരം വെള്ളത്തിൽ മുങ്ങി. തെക്ക് പടി്ാറൻ മണ്സൂണിൻ്റെ വരവോടെയാണ് മുംബൈയിൽ മഴ കനത്തത്. നഗരത്തിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്.കാലാവസ്ഥ വകുപ്പ് പ്രവചിച്ചതില്‍ നിന്നും ഒരു ദിവസം നേരത്തെയാണ് മണ്‍സൂണ്‍ മുംബൈയിലും മഹാരാഷ്ട്രയുടെ മറ്റ് ചില ഭാഗങ്ങളിലും എത്തിയിരിക്കുന്നത്. റോഡുകളിലും സബ് വേകളിലും വെള്ളം കയറിയിട്ടുണ്ട്. കനത്ത മഴയില്‍ പലയിടത്തും റോഡ്-റെയില്‍ ഗതാഗതം തടസ്സപ്പെട്ടു.

ചില പ്രദേശങ്ങളില്‍ ശക്തമായ മഴയോ അതിശക്തമായ മഴയോ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. രാവിലെ 8.30 വരെ കഴിഞ്ഞ 24 മണിക്കൂറിനിടെ 77 മില്ലി മീറ്റര്‍ മഴയാണ് മുംബൈയിലെ കൊളാബയില്‍ രേഖപ്പെടുത്തിയത്. 24 മണിക്കൂറിനിടെ സാന്താക്രൂസില്‍ 60 മില്ലീമീറ്റര്‍ മഴയും രേഖപ്പെടുത്തി.

Loading...