അന്തരീക്ഷ ചുഴി രൂപപ്പെട്ടു, അതിശക്തമായ മഴയും മിന്നലും ഉണ്ടാകും

കൊച്ചി: മാറി നിൽക്കുന്ന മഴ വൈകാതെ ശക്തമായി തിരികെ എത്തും.ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലകളിൽ അന്തരീക്ഷ ചുഴി രൂപപ്പെട്ടത് ആണ് ശക്തമായ മഴ പെയ്യാൻ കാരണം. അഞ്ച് ദിവസത്തേക്ക് മഴ ശക്തമായി പെയ്യും. കേരളത്തിലും തമഴ്നാട്ടിലും ശക്തമായ മഴ ഉണ്ടാകും. കാലാവസ്ഥ നിരീക്ഷണ വകുപ്പണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലുണ്ടാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. കേരളത്തിനും, തമിഴ്‌നാടിനും പുറമെ, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ശക്തമായ മഴ ലഭിക്കും. അരുണാചല്‍ പ്രദേശ്, സിക്കിം എന്നിവിടങ്ങളിലും ശക്തമായ മഞ്ഞുവീഴ്ചയ്ക്കും, കനത്ത മഴയ്ക്കും സാധ്യതയുണ്ട്.

Loading...

അതേസമയം ഇതുവരെ കാണാത്ത വലിയ മാറ്റങ്ങൾ അറബിക്കടലിൽ സംഭവിക്കുന്നതായി വിദഗ്ധരുടെ കണ്ടെത്തൽ. അറബിക്കടലിൽ ചൂടും തണുപ്പും പലപ്പോഴായി കൂടിയും കുറഞ്ഞും അനുഭവപ്പെടുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. മധ്യ കിഴക്കന്‍ ഭാഗത്ത് ചൂട് ഇല്ലെങ്കിലും പടിഞ്ഞാറന്‍ ഭാഗത്തെ ചൂടില്‍ മാറ്റം വന്നിട്ടില്ലെന്നും വിലയിരുത്തുന്നു. ഇത്തരത്തിലുള്ള മാറ്റങ്ങൾ ചുഴലിക്കാറ്റ് ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുമെന്നും റിപ്പോർട്ട് ഉണ്ട്.

കേരളവും മധ്യ അറേബ്യന്‍ മേഖലകളും ഉള്‍പ്പെടുന്ന മേഖലയില്‍ ഇപ്പോൾ താപനില 27 ഡിഗ്ര സെല്‍ഷ്യസാണ്. യെമന്‍ അടങ്ങുന്ന മേഖലകളിൽ അറബിക്കടലിലെ താപനില 30 ഡിഗ്രിയില്‍ കൂടുതലാണ്. ഈ ചൂടുള്ള ഭാഗത്ത് ചുഴലിക്കാറ്റ് അധികമാണ്. അത് തണുത്ത ഭാഗങ്ങളിലും കൂടി വ്യാപിക്കുമെന്നണ് കരുതപ്പെടുന്നത്.

മുൻപുള്ള രീതി അനുസരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് രൂപംകൊള്ളുന്ന ചുഴലിക്കാറ്റ് അറബിക്കടലില്‍ എത്തുകയായിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ഇത്തവണ നിരവധി ചുഴലിക്കാറ്റുകൾ ഉണ്ടായത്. അറബിക്കടലിന്റെ സ്വാഭാവികത നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഇനിയും ചുഴലിക്കാറ്റ് ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് റിപ്പോർട്ട്.

അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാള്‍ തീരത്ത് കനത്ത നാശമാണ് ഉണ്ടാക്കിയത്. സാഗര്‍ ദ്വീപിനും ബംഗ്ലാദേശിലെ ഖെപുപാരക്കും ഇടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. 115 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ ഒഡിഷയിലും ബംഗാളിലുമായി രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റില്‍ തീരപ്രദേശങ്ങളിലെ വീടുകള്‍ക്കും വൈദ്യുത ലൈനുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. റേഡുകള്‍ തകര്‍ന്നു. ഹൗറ , ഹൂഗ്ലി, മുഷിദാബാജി ജില്ലകളില്‍ കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. മത്സ്യ ബന്ധനം, ബോട്ട് സര്‍വീസുകള്‍, റോഡ്,റെയില്‍ ഗതാഗതങ്ങള്‍ക്കുള്ള നിയന്ത്രണം ഇന്നും തുടരും. തീരപ്രദേശത്തെ നിരവധി പേരെ സുരക്ഷിത ഇടങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും ജാഗ്രത തുടരുകയാണ്.

ക്യാര്‍, മഹ എന്നിവയ്ക്കു ശേഷം രണ്ടാഴ്ചയിക്കിടെയുണ്ടാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുള്‍ബുള്‍.