Kerala Top Stories

തിങ്കളാഴ്ച വരെ കേരളത്തില്‍ കനത്ത മഴ

ന്യൂഡല്‍ഹി: അടുത്ത നാല് ദിവസത്തേക്ക് കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഞായറാഴ്ച വരെ ശക്തമായ മഴയും തിങ്കളാഴ്ച അതിശക്തമായ മഴയുമുണ്ടാവുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ട്. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് രാത്രി സമയത്ത് മലയോരമേഘലയിലേക്കുള്ള യാത്ര പരിമിതപെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ, ബീച്ചുകളില്‍ എത്തുന്ന വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

മലയോര മേഖലകളില്‍ മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ളതിനാല്‍ ചെറുചാലുകളുടെയും തോടുകളുടെയും സമീപത്തും മരങ്ങളുടെ അടിയിലും വാഹനം പാര്‍ക്ക് ചെയ്യരുതെന്ന് ജാഗ്രതാ മുന്നറിയിപ്പില്‍ പറയുന്നു.

കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ശന നിര്‍ദേശമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയുള്ള കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Related posts

ആർ ശങ്കറിന്റെ പ്രതിമ അനാശ്ചാദനം ചെയ്തു;ഇടതു, വലത് നേതാക്കൾ ബഹിഷ്കരിച്ചു

subeditor

വൃദ്ധ പിതാവിനെ വഴിയില്‍ ഉപേക്ഷിച്ച് മക്കള്‍… റിട്ട.എസ്‌ഐയായ അച്ഛനെ കസേരയിലിരുത്തി കടന്നു കളഞ്ഞത് വട്ടിയൂർക്കാവിൽ

subeditor10

തുടക്കം ഗംഭീരമാക്കി മംഗളം; അന്തംവിട്ട് മാതൃഭൂമിയും മനോരമയും

subeditor

എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 36 വിദ്യാര്‍ഥികള്‍ ചികിത്സ തേടി

main desk

പോപുലര്‍ ഫ്രണ്ട് വെളിപ്പെടുത്തല്‍: ഇന്റലിജന്‍സ് എഡി.ജി.പി പരിശോധിക്കും

കൊച്ചി മെട്രോ ആലുവയിലെത്തി

subeditor

സ്വന്തം വീടിന് മുകളില്‍ ഇസ്‌ളാമിക പതാക സ്ഥാപിച്ചു, ബിജെപി പ്രവര്‍ത്തകര്‍ യുവതിയെക്കൊണ്ട് അഴിച്ചു മാറ്റിച്ചു ഭാരത് മാതാ കീ ജെയ് വിളിപ്പിച്ചു

subeditor10

തിരുവനന്തപുരത്തു അമിത ഓട്ടോ ചാര്‍ജിനെ ചോദ്യം ചെയ്താല്‍ അത് എംഎല്‍എ ആയാലും രക്ഷയില്ല

subeditor

കുളച്ചില്‍ നമുക്ക് വേണം,എന്നാല്‍ പ്രഥമ പരിഗണന വിഴിഞ്ഞത്തിന്‌;മോഡി

subeditor

സ്‌നേഹിച്ച വിദ്യാലയത്തിൽ നിന്ന് തന്നെ അധ്യാപികയുടെ അപമാനം സഹിച്ചില്ല,പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കി

രണ്ടാനച്ഛന്‍ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ പന്ത്രണ്ടുവയസ്സുകാരി ആണ്‍കുഞ്ഞിന് ജന്മം നല്‍കി

subeditor10

പോർ വിളിയുമായി ഉത്തരകൊറിയ, യു.എസ് പൗരനേ ബന്ദിയാക്കി