കണ്ണൂർ: കണ്ണൂർ ജില്ലയുടെ ഇരിട്ടി ഭാഗത്ത് ഹെലിക്കാം വട്ടമിട്ട് പറന്ന് ചിത്രങ്ങൾ ശേഖരിച്ച് അപ്രത്യക്ഷമായി. ആളില്ലാതെ വിദൂരത്തുനിന്നും റിമോട്ട് ഉപയോഗിച്ച് പറപ്പിക്കുന്ന ഹെലിക്കാമിൽ ശക്തിയേറിയ ക്യാമറകളാണ്‌ ഉള്ളത്. മുമ്പ് ഗുരുവായൂർ, ഏറ്റുമനൂർ എന്നീ അതീസുരക്ഷയുള്ള ക്ഷേത്രങ്ങളുടെ മീതേ പറന്ന് ചിത്രങ്ങൾ ശേഖരിച്ചതും ഈ യന്ത്രമായിരുന്നു. അന്ന് അത് വിവാദമാവുകയും ചെയ്തിരുന്നു. കണ്ണൂർ ഇരിട്ടിയിലും പരിസരത്തും ഒരു കിലോമീറ്ററോളം ഉയരത്തിൽ പറന്ന ഹെലിക്കാനം ആരാണ്‌ പറത്തിയതെന്നും ചിത്രങ്ങൾ ശേഖരിച്ചതെന്നും വ്യക്തമല്ല. പോലീസും അന്വേഷിച്ചുവരികയാണ്‌.

എന്താണ്‌ ഹെലിക്കാം?

Loading...

നാം അടുത്ത കാലത്തായി കേള്‍ക്കാന്‍ തുടങ്ങിയ ഒരു ഉപകരണത്തിന്റെ പേരാണ് ഹെലിക്കാം എന്നാല്‍,എന്താണ് ഈ ഉപകരണമെന്ന്നാം അറിഞ്ഞു വരുന്നതേ ഉള്ളൂ. ആധുനിക കാലത്ത് പുതിയ കണ്ടു പിടുത്തങ്ങള്‍ ഡിജിറ്റല്‍ യുഗത്തില്‍ ഒരു പുതുമയല്ല. .നിത്യമെന്നോണം സങ്കീര്‍ണ്ണവും ഏറെ അത്ഭുതകരവുമായ കുറേ കണ്ടു പിടുത്തങ്ങള്‍ക്ക് നാം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കയാണ്. അടുത്ത കാലത്തായി പത്രവാര്‍ത്തകളില്‍ ഹെലിക്കാം സ്ഥാനം പിടിച്ചിട്ടുണ്ട്.  ക്യാമറ ഘടിപ്പിച്ചു ആകാശത്ത് വെച്ച് പ്രദേശങ്ങളുടെയും , വിവിധ പരിപാടികളുടെയും ചിത്രങ്ങളും, വീഡിയോ ദൃശ്യങ്ങളും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ് ഇത്. മുഴുവനായും റിമോട്ട് കണ്ട്രോള്‍ ഉപകരണമായ ഹെലിക്കാം ഭൂമിയില്‍ നിന്നും രണ്ടു കിലോമീറ്ററില്‍ ഏറെ ഉയരത്തിലേക്ക് വരെ പറത്താന്‍ കഴിയുന്നവയും ഇത്രയും പ്രദേശങ്ങളുടെ ദൃശ്യങ്ങള്‍ ഇതില്‍ ഘടിപ്പിക്കുന്ന ശക്തിയേറിയ ക്യാമറ വഴി ചിത്രീകരിക്കുവാന്‍ കഴിയുന്നവയുമാണ്.റിമോട്ട് വഴി ഏതു ദിശയിലേക്കും ഉപകരണത്തെ കറക്കി ഇതു ദിശയിലുള്ള ചിത്രവും ചിത്രീകരിക്കാന്‍ സാധിക്കും. മള്‍ട്ടി റോട്ടര്‍ എന്ന ഉപകരണത്തില്‍ ചിത്രീകരണത്തിനായി ക്യാമറ ഘടിപ്പിക്കുന്നതിനെയാണ് യഥാര്‍ഥത്തില്‍ ഹെലിക്കാം എന്ന് വിളിക്കുന്നത്. പുതു തലമുറ സിനിമകളില്‍ ഈ സാങ്കേതിക വിദ്യ ഇന്ന് ധാരാളമായി ഉപയോഗിച്ച് വരുന്നുണ്ട്പ്രത്യക്ഷത്തില്‍ നിരുപദ്രവകാരിയും കാണുന്ന ആര്‍ക്കും കൗതുകകരവുമായ ഒരു ഉപകരണമാണ്എന്ന് നമുക്ക് തോന്നാമെങ്കിലും ഇതിന്റെ ഉപയോഗം കൂടിവരുന്നതും നിയന്ത്രണ വിധേയമാല്ലാതാവുന്നതും ഏറെ അപകടകരമാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്.  പല വിധത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങളും സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഈ കാലത്ത് എളുപ്പം ആരുടേയും കണ്ണില്‍ പെടാതെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ദുരുപയോഗം ചെയ്യുവാന്‍ ഹെലിക്കാം കാരണമാവുന്നുണ്ട്. ഏതൊരാള്‍ക്കും ഒരു തുറന്ന പ്രദേശത്തോ, ഒരു ഫ്‌ളാറ്റിലോ. , ഒരു പ്രത്യേക സ്ഥലത്തിരുന്നോ റിമോട്ട് വഴി ആരുടേയും കണ്ണില്‍ പെടാതെ പ്രവര്‍ത്തിപ്പിക്കാവുന്ന ഒരുപകരണമാന് ഇത്. ഇപ്പോള്‍ സുരക്ഷാ മേഖലകളില്‍ ഇതിന്റെ ഉപയോഗം അദ്ധികൃതര്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഒരു ഹെലിക്കാം പ്രവര്‍ത്തിപ്പിക്കുന്ന വിധമാണ് ഇതിനൊപ്പം കൊടുത്തിരിക്കുന്ന എഡിറ്റ് ചെയ്യാത്ത വീഡിയോവില്‍ ഉള്ളത്.