ഹെല്‍മെറ്റില്ലാത്തതിന് കുടുങ്ങിയത് 5192 പേര്‍

തിരുവനന്തപുരം : ഹെല്‍മെറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ കര്‍ശനമാക്കിയശേഷം കഴിഞ്ഞ ആറു ദിവസത്തിനിടെ പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. ശനിയാഴ്ച വരെ ഹെല്‍മെറ്റ് ധരിക്കാത്തതിന് 5192 പേരെ പിടികൂടി. ഇതില്‍ 2586 പേര്‍ പിന്‍സീറ്റ് യാത്രക്കാരാണ്. ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ച 2611 പേരും 500 രൂപ വീതം പിഴ നല്‍കി. സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തതിന് 901 പേരും പിടിയിലായി. 80 ടൂറിസ്റ്റ് ബസുകള്‍ക്കെതിരെയും നടപടിയെടുത്തു.

മോട്ടോര്‍വാഹന വകുപ്പിന്റെ വിവിധ സ്‌ക്വാഡുകളാണ് പരിശോധന നടത്തിയത്. കേന്ദ്ര നിയമത്തില്‍ നിന്നും വ്യത്യസ്തമായി പിഴത്തുക കുറച്ച സംസ്ഥാനത്തിന്റെ നടപടി നിയമപരമായി നിലനില്‍ക്കുമെന്ന വിലയിരുത്തലിലാണ് ഗതാഗതവകുപ്പ്. ഇതു നിയമവിരുദ്ധമാണെന്നുള്ള അറ്റോര്‍ണി ജനറലിന്റെ നിയമോപദേശം സംസ്ഥാനത്തിന്റെ നടപടിയെ ബാധിക്കില്ലെന്നാണ് നിഗമനം.

Loading...

പിഴ സ്വീകരിച്ച്‌ കുറ്റം തീര്‍പ്പുകല്‍പ്പിക്കാനുള്ള കോമ്ബൗണ്ടിങ്ങ് അധികാരമാണ് സംസ്ഥാനം വിനിയോഗിച്ചത്. ഇതില്‍ തെറ്റില്ലെന്ന നിയമോ പദേശമാണ് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്.പിഴത്തുക കുറച്ച്‌ വിജ്ഞാപനം ഇറക്കിയതിനു ശേഷം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തില്‍നിന്ന് പ്രത്യേകിച്ചു നിര്‍ദേശങ്ങള്‍ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

ഹെല്‍മറ്റില്ലാത്ത 2 പേര്‍ യാത്ര ചെയ്യുന്നുണ്ടെങ്കില്‍ അതു 2 നിയമലംഘനമായി കണക്കാക്കുമെന്ന് മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വാഹന ഉടമയില്‍ നിന്നാണു പിഴ ഈടാക്കുക. 500 രൂപയാണ് ഒരു നിയമലംഘനത്തിനുള്ള പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 1000 രൂപ പിഴ നല്‍കണം. നിയമലംഘനം തുടര്‍ന്നാല്‍ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഇതിനു പിന്നാലെ 4 വയസ്സിനു മുകളിലുള്ള ഇരുചക്ര വാഹന യാത്രക്കാര്‍ ബിഐഎസ് അംഗീകൃത ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ദേശിച്ച്‌ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി ഗതാഗത കമ്മിഷണര്‍ക്കും ഡിജിപിക്കും കലക്ടര്‍മാര്‍ക്കും ആര്‍ടിഒമാര്‍ക്കും കത്തയയ്ക്കുകയും ചെയ്തു. ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കെതിരെ പിഴ ഈടാക്കാന്‍ ഗതാഗത കമ്മിഷണര്‍ സംസ്ഥാനത്തെ 85 എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ടൂറിസ്റ്റ് ബസുകള്‍ നിരത്തിലിറങ്ങണമെങ്കില്‍ ഈ നിബന്ധനകള്‍ പാലി ച്ചിരിക്കണം എല്ലാ ബസുകള്‍ക്കും ഇനി ഒരേ നിറമായിരിക്കുകയും ചെയ്യും. ഏകീകൃത നിറം ഏര്‍പ്പെടുത്താനുള്ള നീക്കം സര്‍ക്കാര്‍ പരിഗണനയിലുണ്ട്. ഈ നിര്‍ദേശമടങ്ങിയ അജന്‍ഡ ഉടന്‍ചേരുന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ) പരിഗണിക്കും.

വിനോദയാത്രയ്ക്ക് ഉപയോഗിക്കുന്ന ബസുകളിലെ ചിത്രപ്പണികളും ചമയങ്ങളും പരിധി ലംഘിച്ചതിനെ തുടര്‍ന്നാണിത്. നിലവില്‍ വിവിധ വിഭാഗത്തിലെ പൊതുവാഹനങ്ങള്‍ക്കും നമ്ബര്‍ബോര്‍ഡുകള്‍ക്കും എസ്.ടി.എ. നിറം നിഷ്‌കര്‍ഷിക്കുന്നുണ്ട്. വൈദ്യുതവാഹനങ്ങള്‍ക്ക് പച്ച നമ്പര്‍പ്ലേറ്റ് നല്‍കിയത് അടുത്തിടെയാണ്.

വിനോദ യാത്രയ്ക്കുള്ള ബസു കളുപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയതും ലേസര്‍ ലൈറ്റുകള്‍വരെ ഘടിപ്പിച്ച് ഉള്ളില്‍ ഡാന്‍സ് ഫ്ളോറുകള്‍ സജ്ജീകരിച്ചതും പരാതി ക്കിടയാക്കിയിരുന്നു.
ടൂര്‍ ഓപ്പറേറ്റര്‍മാര്‍ തമ്മി ലുള്ള അനാരോഗ്യ കരമായ മത്സര മായിരുന്നു ഇതിനു കാരണം. ബസ്സുടമകളുടെ സംഘടനതന്നെ ഏകീകൃത നിറം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു.