തലയില്‍ എന്തോ ഓടിക്കളിക്കുന്നു… ഹെല്‍മെറ്റ് ബൈക്കില്‍ തൂക്കിയതിന് യുവാവ് നല്‍കിയ വിശദീകരണം ഇങ്ങനെ… ഹെല്‍മെറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി

കൊച്ചി : തലയില്‍ വയ്ക്കാനുള്ള ഹെല്‍മെറ്റ് ബൈക്കില്‍ തൂക്കിയിട്ടുകൊണ്ടു വന്ന യുവാവിനെ വാഹന പരിശോധനയ്ക്കിടെ പിടിച്ചപ്പോള്‍ നടന്നത് നാടകീയ രംഗങ്ങള്‍. കാക്കനാട് ഇന്‍ഫോപാര്‍ക്ക് പരിസരത്ത് കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഇന്‍ഫോപാര്‍ക്ക് ജീവനക്കാരനായിരുന്നു ബൈക്ക് യാത്രികന്‍. ഹെല്‍മെറ്റ് വയ്ക്കാതിരുന്നതിനെ തുടര്‍ന്ന് വകുപ്പ് ഉദ്യോഗസ്ഥര്‍ തടയുകയും 1000 രൂപ പെറ്റിയടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്താണ് ഈ ഹെല്‍മെറ്റ് തലയില്‍ വയ്ക്കാത്തത് എന്ന ചോദ്യമാണ് സംഗതി ആകെ മാറ്റി മറിച്ചത്.

Loading...

ഹെല്‍മെറ്റ് വയ്ക്കുമ്പോള്‍ തലയില്‍ എന്തോ ഓടിക്കളിക്കുകയാണെന്നും അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് ഈരി മാറ്റിയത് എന്നുമായിരുന്നു മറുപടി. ഇതോടെ ഹെല്‍മെറ്റിനുള്ളില്‍ എന്തെങ്കിലും കണ്ടെത്തിയാല്‍ പിഴ ഒടുക്കേണ്ടതില്ലെന്നും അല്ലെങ്കില്‍ 1000 രൂപ പിഴ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഹെല്‍മെറ്റ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഞെട്ടി. ഉള്ളില്‍ പതുങ്ങിയിരുന്നത് പഴുതാര ആയിരുന്നു. ഇതോടെ യുവാവ് പറഞ്ഞ കാരണം സത്യമാണെന്ന് തെളിഞ്ഞതോടെ ഉദ്യോഗസ്ഥര്‍ അയഞ്ഞു. തുടര്‍ന്ന് ബോധവത്കരണം നല്‍കി വിട്ടയച്ചു.