ഇരുചക്ര വാഹനത്തില്‍ ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവർക്ക് മാതൃകയായി ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്ന നായ

എത്ര വലിയ വലിയ നിയമങ്ങൾ വന്നാലും അതൊന്നും അനുസരിക്കാത്ത കൂട്ടത്തിലാണ് നമ്മളിൽ ഭൂരിഭാഗം പേരും. ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് നിര്‍ബന്ധമായും ധരിക്കണമെന്നാണ് നമ്മുടെ നിയമം. എന്നാൽ നമ്മളിൽ പലരും അതൊന്നും അനുസരിക്കാറില്ല. എന്നാൽ ഇത്രക്കാര്‍ക്ക് മാതൃകയാണ് ഇരുചക്ര വാഹനത്തില്‍ ഹെല്‍മറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ഒരു നായയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ട്ഇരിക്കുന്നത്.

ഹെൽമറ്റൊക്കെ ധരിച്ച് വളരെ കൂളായി നഗരത്തിരക്കുകളൊക്കെ ആസ്വദിച്ചു യാത്ര ചെയ്യുന്ന ചിത്രം ആരാണ് പകർത്തിയതെന്ന് വ്യക്തമല്ല. കാണികളിലാരോ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച ചിത്രം പെട്ടെന്നാണ് ജനശ്രദ്ധ നേടിയത്. ഡൽഹി നഗരത്തിലെ തിരക്കേറിയ നഗരത്തിലൂടെയാണ് നായയുടെയും ഉടമയുടെയും യാത്ര.

Loading...