ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലെ പി​ന്‍​സീ​റ്റ് യാ​ത്രി​ക​ര്‍​ക്കും ഇ​നി ഹെ​ല്‍​മ​റ്റ് നി​ര്‍​ബ​ന്ധം: ഹൈ​ക്കോ​ട​തി

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റില്‍ ചെയ്യുന്ന യാത്രക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കുലര്‍ ഉടന്‍ ഇറക്കുമെന്ന് ഹൈക്കോടതി സര്‍ക്കാരിനെ അറിയിച്ചു. കേന്ദ്ര നിയമത്തിന് അനുസൃതമായി ഉടന്‍ വിജ്ഞാപനം ഇറക്കണമെന്നും മാദ്ധ്യമങ്ങള്‍ വഴി പ്രചാരണം നടത്തണമെന്നും ഹൈക്കോടതി അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച അപ്പീല്‍ സര്‍ക്കാര്‍ പിന്‍വലിച്ചു.

പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മറ്റ് ധരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.കേന്ദ്രനിയമം പ്രാബലത്തില്‍ വന്നിരുന്നുവെങ്കിലും സംസ്ഥാനത്ത് ഇത് നിര്‍ബന്ധമാക്കിയിരുന്നില്ല. എന്നാല്‍ കേന്ദ്രനിയമം വന്നതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് മാത്രം നിയമത്തില്‍ ഇളവ് വരുത്താന്‍ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇരുചക്രവാഹനത്തിന്റെ പിന്‍സീറ്റില്‍ ഇരുന്ന് യാത്ര ചെയ്യുന്ന നാലുവയസിനു മുകളിലുള്ളവര്‍ ഹെല്‍മറ്റ് ധരിക്കണമെന്നാണ് നിര്‍ദേശം.

Loading...

ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ നി​യ​മം പ്രാ​ബ​ല്യ​ത്തി​ല്‍ വ​ര​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ട​ന്‍ സ​ര്‍​ക്കു​ല​ര്‍ പു​റ​ത്തി​റ​ക്ക​ണ​മെ​ന്നും സ​ര്‍​ക്കാ​രി​നോ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, പി​ന്‍​സീ​റ്റ് ഹെ​ല്‍​മെ​റ്റി​നെ​തി​രേ ന​ല്‍​കി​യ അ​പ്പീ​ല്‍ സ​ര്‍​ക്കാ​ര്‍ പി​ന്‍​വ​ലി​ക്കു​ക​യും ചെ​യ്തു. കേ​ന്ദ്ര നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യി ഉ​ട​ന്‍ വി​ജ്ഞാ​പ​ന​മി​റ​ക്കു​മെ​ന്നും മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും സ​ര്‍​ക്കാ​ര്‍ കോ​ട​തി​യെ അ​റി​യി​ച്ചു.