പ്രളയത്തിൽ മുങ്ങുന്ന കേരളത്തിന് കൈത്താങ്ങായി ഒമാൻ

കേരളത്തിൽ ശക്തമായ മഴയിൽ നിരവധി നാശനഷ്ടങ്ങളും ജീവഹാനികളും നേരിടുന്ന സാഹചര്യത്തിൽ കേരളത്തിന് സഹായവുമായി ഒമാൻ രംഗത്തെത്തിയിരിക്കുകയാണ്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദിന്‍റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം മസ്ക്കറ്റില്‍ നിന്നും തിരുവനന്തപുരത്തേക്ക് ചാര്‍ട്ടേഡ് വിമാനം വഴി വെള്ളം ബ്രെഡ് തുടങ്ങിയ ആഹാര സാധനകള്‍ ഉടൻ എത്തിക്കും.

അതേസമയം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗള്‍ഫ്, കുവൈറ്റ്, ഖത്തര്‍,യുഎഇ, ഒമാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി നല്ല മനസ്സുകൾ സഹായം എത്തിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്നും സഹായം ചെയ്യുന്നവര്‍ Account Number: 67319948232, Bank: State Bank of India, City Branch, Thiruvananthapuram, IFS Code: SBIN0070028 എന്ന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടത്.

Loading...