മാനസിക സമ്മര്‍ദം കുറയ്ക്കാന്‍,ചേര്‍ത്ത് നിര്‍ത്താന്‍ ഇവരുണ്ട്, സഹായം തേടാം ഈ നമ്പറുകളില്‍

കൊവിഡിന്റെ പിടിയിലമര്‍ന്നിരിക്കുകയാണ് മനുഷ്യരെല്ലാം. പകര്‍ച്ചവ്യാധി ഭയം,തൊഴിലില്ലായ്മ, സാമ്പത്തിക ബുദ്ധിമുട്ടുകള്‍ എല്ലാം തന്നെ മനുഷ്യരെ മാനസികമായി തളര്‍ത്തിയിരിക്കുകയാണ്. കൊവിഡ് പിടികൂടുന്നതിനപ്പുറം ഇത്തരത്തിലുള്ള മാനസിക തളര്‍ച്ചയും നിരവധി പേരില്‍ കണ്ടു വരുന്നുണ്ട്. പലപ്പോഴും ഇത് ആത്മഹത്യയിലേക്ക് വരെ അവരെ കൊണ്ടെത്തിക്കാറും ഉണ്ട്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തിലും ഇവര്‍ക്കായി ഒരു കൂട്ടായ്മ തന്നെ രൂപപ്പെട്ടിരിക്കുകയാണ്.

കൊവിഡ് 19 പശ്ചാത്തലത്തിൽ ജനങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പരിമുറുക്കം, വ്യാകുലത, വിഷാദം, അപമാനം, ഉറക്കം ഹനിക്കപ്പെടൽ, വിവിധതരം മനോരോഗങ്ങൾ, മറ്റു സാമൂഹിക പ്രശ്‌നങ്ങൾ എന്നിവ അഭിസംബോധന ചെയ്യുന്നതിനായാണ് കൊവിഡ് 19 മാനസികസാമൂഹിക പിന്തുണ ക്ലിനിക്കുകൾ ( COVID 19 PSS) ജില്ല മാനസികാരോഗ്യ പദ്ധതിയുടെ ഭാഗമായി സർക്കാർ തലത്തിൽ ആരംഭിച്ചത്. നിങ്ങളുടെ മാനസിക പ്രശ്‌നങ്ങൾ എന്തുതന്നെയും ആകട്ടെ, അതിനായി ബന്ധപ്പെട്ട ഹെൽപ് ലൈൻ നമ്പറുകളിൽ വിളിക്കാവുന്നതാണ്.

Loading...

ലഹരി വിമുക്തിയുമായി ബന്ധപ്പെട്ട ശരീര മാനസിക പ്രശ്‌നങ്ങൾ ഉണ്ടായാൽ അപ്പോഴും ഹെല്പ് ലൈൻ നമ്പരുകളിൽ വിളിക്കാവുന്നതാണ്. മനോരോഗ വിദഗ്ദ്ധർ, കൌൺസിലർമാർ, സോഷ്യൽ വർക്കേഴ്‌സ് എന്നിവർ അടങ്ങുന്ന വിദഗ്ദ്ധ സംഘമാണ് പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നത്.

പൊതുജനങ്ങൾക്കായുള്ള ജില്ലാതല ഹെല്പ് ലൈൻ നമ്പരുകൾ

തിരുവനന്തപുരം(9846854844), കൊല്ലം (0474 2740166, 8281086130), പത്തനംതിട്ട (8281113911), ആലപ്പുഴ (7593830443), കോട്ടയം (9539355724) , ഇടുക്കി(04862226929, 9496886418), എറണാകുളം(04842351185, 9846996516) , തൃശൂർ(04872383155), പാലക്കാട് (04912533323), മലപ്പുറം (7593843617, 7593843625), കോഴിക്കോട് (9495002270), വയനാട് (9400348670), കണ്ണൂർ (04972734343, 9495142091), കാസറഗോഡ് (9072574748, 9447447888) ആരോഗ്യ പ്രവർത്തകർക്കായുള്ള ജില്ലാതല ഹെല്പ് ലൈൻ നമ്പരുകൾ തിരുവനന്തപുരം(9946463466), കൊല്ലം (9447005161), പത്തനംതിട്ട (9048804884), ആലപ്പുഴ (9400415727), കോട്ടയം (9847220929) , ഇടുക്കി(9188377551), എറണാകുളം(9446172050) , തൃശൂർ(8086007999), പാലക്കാട് (8547338442), മലപ്പുറം (9745843625), കോഴിക്കോട് (8281904533), വയനാട് (7025713204), കണ്ണൂർ (8593997722), കാസറഗോഡ് (9946895555).