ചോര്‍ന്നൊലിക്കുന്ന വീടും തോരാത്ത കണ്ണീരും

ന്യൂജേർസി: ജന്മനാട്ടിലെ നിർധനരും നിരാലംബരുമായ രോഗികൾക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനു വേണ്ടി ന്യൂജേർസി ആസ്ഥാനമാക്കി കഴിഞ്ഞ 13 വർഷമായി പ്രവർത്തിച്ചുവരുന്ന മനുഷ്യസ്നേഹ സംഘടനയാണ് ഹെൽപ് സേവ് ലൈഫ് .

കാൻസർ, വൃക്കരോഗങ്ങൾ, നട്ടെല്ലിന് ക്ഷതം, പഷാഘാതം, മാനസിക രോഗങ്ങൾ, വാർദ്ധക്യജന്യരോഗങ്ങൾ, അവരുടെ കുടുംബങ്ങളുടെ പുനരധിവാസം, രോഗികളുടെ കുട്ടികളുടെ വിദ്യാഭ്യാസം എന്നു തുടങ്ങി ദീർഘകാല പ്രശ്നങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന നിരവധി ആളുകൾ നമുടെ ചുറ്റിനുമുണ്ട്. ഫലപ്രദമായ ചികിത്സ ഇനിയും കണ്ടെത്തിയിട്ടില്ലാത്ത കാൻസർ പലർക്കും മരണമാണ്. ചിലർക്ക് കഠിനമായ ശാരീരിക പീഡകളും മാറാവ്യഥകളും ഒറ്റപ്പെടലുകളും, പലപ്പോഴും ദുരിതങ്ങളുടെ നിത്യനരകത്തിലായിരിക്കും രോഗിയും കുടുംബവും. മാറാവ്യാധികൾ പിടികൂടുന്ന പാവപ്പെട്ടവർക്ക് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ചികിത്സാ രംഗത്തെ സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്ത അവസ്ഥ അവരുടെ രോഗവും ജീവിതവും കൂടുതൽ ദുസ്സഹമാക്കുന്നു. മാരകരോഗം നിമിത്തം ഒരു രാത്രി ശാന്തമായി ഉറങ്ങുവാനുള്ള വേദന സംഹാരികൾ വാങ്ങാൻ പോലും കഴിവില്ലാത്ത ഈ രോഗികളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയാണ് ഹെൽപ് സേവ് ലൈഫ്.

Loading...

“ഒരു കൈ സഹായത്തിൽ ഒരു ജീവിതം കരുപ്പിടിപ്പിക്കുക ” എന്ന പ്രഘ്യപിത ലക്ഷ്യവുമായി, അമേരിക്കയിൽ ജോലി ചെയ്യുന്ന ഏതാനും ചെറുപ്പക്കാർ 2001 നവംബറിൽ തുടങ്ങി വച്ച ഈ സംഘടനയിൽ ഇപ്പോൾ അഞ്ഞൂറിലതികം അംഗങ്ങൾ ഉണ്ട് . 400- ഓളം നിർധന കുടുംബങ്ങൾക്കായി ഏകദേശം $400,000.00 ഡോളറും, മുപ്പതിലേറെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 15000.00 ഡോളറും ധനസഹായം ഇതിനോടകം എത്തിക്കാൻ സംഘടനക്കു കഴിഞ്ഞു .

ഫെഡറൽ ഗവണ്മെന്റിന്റെ (501) (c) 3 അംഗീകാരം ലഭിച്ച ഹെല്പ് സേവ് ലൈഫിലേക്കു അയക്കുന്ന സംഭാവനകൾക്ക് നികുതിയിളവു ലഭിക്കുന്നതാണ്.

ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചുവന്നതിനാൽ ഫണ്ടിന്റെ അപര്യാപ്തത പലപ്പോഴും ഞങ്ങളെ പ്രയാസപ്പെടുത്തുന്നു.
ഒരു ജീവൻ നൽകാൻ നമുക്ക് കഴിയില്ല. നമ്മുടെ സഹായം വഴി ഒരു ജീവൻ നിലനിർത്താൻ നമുക്ക് കഴിഞ്ഞേക്കാം. തീരാദുരിതങ്ങൾ മൂലം ഈ ജീവിതമൊന്നുതീർന്നു കിട്ടിയാൽ മതിയായിരുന്നു എന്നു പോലും ആഗ്രഹിച്ചുപോകുന്ന നമ്മുടെ സഹോദരങ്ങളെ ഒന്നു നോക്കാതിരിക്കിവാനോ ഒരു കൈ സഹായം നൽകാതിരിക്കുവാനോ നമുക്കാകുമോ?

ഭര്‍ത്താവിന്റെ മരണത്തില്‍ ജീവിതം വറ്റിവരണ്ട എത്രയോ സഹോദരിമാര്‍, ചുറ്റുമുള്ള ജീവിതം കണ്ട് കൊതിയൂറുന്ന മക്കളുടെ കണ്ണുപൊത്തുന്ന അമ്മമാർ, രോഗങ്ങള്‍ കൂടിവിരുന്നെത്തുമ്പോള്‍ ആശ്രയങ്ങളില്ലാതെ കരയുന്നവര്‍, നെഞ്ചിലാളുന്ന തീയണയ്ക്കാന്‍ കണ്ണീരു മാത്രം കരുതിവെക്കുന്നവര്‍, ചോര്ന്നൊലിക്കുന്ന വീടും തോരാത്ത കണ്ണീരും കൊണ്ട് അലയുന്നവര്‍… എങ്ങനെ ചിന്തിച്ചാലും ഉത്തരമില്ലാത്ത കുറേ മനുഷ്യര്‍.

നാം വെറുതെ കളഞ്ഞ ഭക്ഷണത്തിന്റെ പണംകൊണ്ട് അവര്‍ എത്രയോ ദിവസം ജീവിക്കും. ഉപയോഗിക്കാതെ വെറുതെയാക്കിയ നമ്മുടെ മരുന്നുകള് കണ്ടിരുന്നെങ്കില് അവര് അത്ഭുതപ്പെട്ടിരിക്കും. വേണ്ടാത്തതെല്ലാം വേണ്ടുവോളം ചെയ്യുന്ന നമ്മളെയും അത്യാവശ്യങ്ങള് പോലും സഫലമാക്കാനാവാത്ത നമുക്കിടയിലെ ഈ പാവങ്ങളെയും പറ്റി നമ്മൾ ആലോചിക്കാറുണ്ടോ?

ഹെൽപ് സേവ് ലൈഫിലൂടെ ഈ സഹോദരങ്ങൾക്ക് നിങ്ങൾ നൽകുന്നതെന്തും വിലപ്പെട്ടതാണ്. ഒരു മാറാ രോഗിക്ക് ഒരു രാത്രിയെങ്കിലും ശാന്തമായുറങ്ങാൻ സാധിച്ചാൽ അതു ജന്മസുകൃതമായി. കണ്ണീരൊപ്പാൻ കൈകോർക്കുക. നമ്മുടെ സമയവും പണവും ആരോഗ്യവും മറ്റുള്ളവര്ക്കുകൂടി ഉള്ളതാണെന്ന് തിരിച്ചറിയുമ്പോള് ഈ ചെറിയ ജീവിതത്തിന് വലിയ മഹത്വം കൈവരും. നമുക്ക് വേണ്ടിയല്ല മറ്റുള്ളവര്ക്ക് വേണ്ടി കരയുക. ഒരുപാടു പേര് നമുക്ക് നല്കിയത് നാംഒരാള്ക്കെങ്കിലും നല്കുക. ഹെല്പ് സേവ് ലൈഫിന്റെ ഈ സംരംഭത്തിൽ പങ്കാളിയവാൻ നിങ്ങളുടെ വിലയേറിയ സംഭാവനകളും അഭിപ്രായങ്ങളും അയച്ചുതരണമെന്ന് ഹൃദയപൂർവ്വം അഭ്യർത്ഥിക്കുന്നു.
“ഒരു കൈ സഹായത്തിൽ ഒരു ജീവിതം കരുപ്പിടിപ്പിക്കാൻ” കനിവിന്റെ ഈ ഉറവയിലേക്ക് നിങ്ങൾ നൽകുന്നതെന്തും വളരെ വിലപ്പെട്ടതാണ് അതെത്ര ചെറുതായിരുന്നാലും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
ലാലു വാഴെക്കാട്ട് (പ്രസിഡന്റ് ) (303) 596-3472
ബെന്നി ഡേവിസ് (ട്രെഷറാർ )- (720) 493-8726
സോജിമോൻ ജെയിംസ് (പബ്ലിക് റിലേഷൻസ് )- (732) 939-0909
മഞ്ജു ജോസഫ് (ജോയിന്റ് സെക്രട്ടറി ) – (732) 668-6552
റിൻസി ചക്കുപുരക്കൽ (സെക്രട്ടറി) – (732 ) 205-4950.
WEB: www.HelpSaveLife.com