‘എടി മുയുവനും കൊടുക്കല്ലെടി’ അവസാന ചില്ലറയും ഇട്ട ചേച്ചിയോട് കുഞ്ഞനുജന്റെ മറുപടി; പ്രളയബാധിതര്‍ക്ക് കൈതാങ്ങുമായി സഹദരങ്ങള്‍

Loading...

കേരളം മഴക്കെടുതിയില്‍ ദുരിതത്തില്‍ നിന്നും കരകയറാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കുകയാണ് ഓരോ മേഖലയിലും. ദുരിതാശ്വാസ ക്യാമ്പുകളില്‍ അടക്കം നിരവധി ആളുകള്‍ ആണ് കയ്യും മെയ്യും മറന്ന് ജോലിയില്‍ നിന്നും അവധി എടുത്തും എല്ലാം രക്ഷാപ്രവര്‍ത്തനവും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും നടത്തുന്നത്. കയ്യിലുള്ള സമ്പാദ്യവും പെരുന്നാളിന് കിട്ടിയ തുകയും ഒക്കെചേര്‍ത്ത് മലബാറിന് ഒരു കൈതാങ്ങ് നല്‍കാന്‍ എത്തിയതാണ് ഈ ചേച്ചിയും അനിയനും.

ആദ്യം അനിയന്‍ കയ്യിലുണ്ടായിരുന്ന നോട്ടുമുഴുവനും സന്തോഷത്തോടെ നല്‍കി. പിന്നിലെ ചേച്ചിയും ബാഗ് തുറന്ന് അതിലുണ്ടായിരുന്ന അവസാന ചില്ലറ തുട്ടും പ്രളയബാധിതര്‍ക്ക് അവള്‍ നല്‍കി. എന്നാല്‍ അവസാന ചില്ലറയും നല്‍കിയ ചേച്ചിയോട് ‘എടി മുയുവനും കൊടുക്കല്ലെടി’ എന്ന് അനിയന്‍ പറഞ്ഞപ്പോള്‍ ചേച്ചിക്കും കൂടെ നിന്നവര്‍ക്കും എല്ലാവരും പൊട്ടിച്ചിരിച്ചു

Loading...

ദുരിതബാധിതരെ സഹായിക്കാൻ ഒരു രൂപാ പോലും കൊടുക്കാത്തവരൊക്കെ കണ്ണ് തുറന്നുകാണുക.‘പിള്ളേരാണ്.. ഓര്ടെ വല്ല്യ മനസ്സാണ്’😍

Gepostet von Iqbal Hyder am Mittwoch, 14. August 2019