ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ യോ​ഗം; തീരുമാനം മീ ടു ആരോപണങ്ങൾ വർദ്ധിക്കുന്നതിനിടെ

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ യോ​ഗം വിളിച്ചു.എല്ലാ സിനിമാ സംഘടനകളെയും യോ​ഗത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുകയാണ് സർക്കാർ. അടുത്ത മാസം നാലിനായിരിക്കും യോഗം ചേരുക. സിനിമാ മേഖലയിൽ മീടൂ ആരോപണങ്ങൾ ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഈ സാഹചര്യത്തിലാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. റിപ്പോർട്ട് സമർപ്പിച്ച് ഒന്നര വർഷം പിന്നിടുമ്പോഴാണ് യോഗം വിളിക്കാൻ സർക്കാർ തീരുമാനിക്കുന്നത്.

മെയ് നാലാം തിയതി തിരുവനന്തപുരത്ത് യോഗം നടക്കും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിലാണ് യോഗം. എംഎംഎംഎ, ഫെഫ്ക ഉൾപ്പെടെ സിനിമാ മേഖലയിലെ എല്ലാ പ്രധാന സംഘടനകളെയും യോഗത്തിൽ ക്ഷണിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് പഠിച്ച് പരിഹാരം നിർദേശിക്കാനാണ് സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാത്തതിനെതിരെ നടി പാർവതി തിരുവോത്ത് ഉൾപ്പെടെയുള്ളവർ വ്യാപകമായ വിമർശനം ഉന്നയിച്ചിരുന്നു.

Loading...