വിവാഹം കഴിച്ചെങ്കിലും ആദ്യ ഭാര്യയില്‍ നിന്നും അദ്ദേഹത്തെ അകറ്റിയില്ല; ഹേമമാലിനി

ധര്‍മ്മേന്ദ്രയോടൊപ്പമുള്ള ജീവിതത്തെക്കുറിച്ച് മനസ് തുറന്ന് ഹേമമാലിനി. ഞാന്‍ ധര്‍മ്മേന്ദ്രയെ വിവാഹം കഴിച്ചെങ്കിലും അദ്ദേഹത്തെ ഭാര്യയില്‍ നിന്നും കുട്ടികളില്‍ നിന്നും അകറ്റാന്‍ ശ്രമിച്ചിട്ടില്ല. ഹേമാമാലിനി പറഞ്ഞു. മധുരയിലെ എം പി കൂടിയായ താരം ഒരു ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തെ കണ്ട മാത്രയില്‍ തന്നെ അദ്ദേഹം എന്റെ പുരുഷന്‍ ആണന്ന് മനസ്സ് പറഞ്ഞു. ഇനിയുള്ള ജീവിതം അദ്ദേഹത്തിന്റെ ഒപ്പം വേണമെന്ന് ആഗ്രഹിച്ചു. ഞങ്ങള്‍ വിവാഹിതരാകുകയും ചെയ്തു. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ വന്നു എന്ന് കരുതി അദ്ദേഹത്തിന്റെ ആദ്യ ഭാര്യയ്ക്കും കുട്ടികളെയും ബാധിക്കാത്ത തരത്തില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചിട്ടുണ്ട്. അവരെ വേദനിപ്പിക്കാത്ത തരത്തിലായിരുന്നു ഞങ്ങള്‍ തമ്മിലുള്ള ബന്ധം. അദ്ദേഹത്തെ ഒരിക്കലും ഞാന്‍ അവരില്‍ നിന്നും അകറ്റിയിട്ടില്ല. ഹേമാമാലിനി പറഞ്ഞു.

Loading...

1945 ലാണ് ഹേമാമാലിനി ധര്‍മ്മേന്ദ്രയെ വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തില്‍ നാല് മക്കളുണ്ട്. സണ്ണി ഡിയോളും, ബേബി ഡിയോളും അറിയപ്പെടുന്ന അഭിനേതാക്കളാണ്. ഹേമാമാലിനിയുമായുള്ള ബന്ധത്തില്‍ രണ്ട് മക്കളുണ്ട്. ഇഷ ഡിയോള്‍ സിനിമയിലും, അഹാന നൃത്തത്തിലും.

എം പിയുമായുള്ള ഈ അവസരം കഴിഞ്ഞാല്‍ താന്‍ രാഷ്ട്രീയം വിടുമെന്നും ഇനി കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു എന്നും ഹേമമാലിനി പറഞ്ഞു. ഞങ്ങള്‍ക്ക് ഇരുവര്‍ക്കും പ്രായമായി വരികയാണ്. ഇനി കൂടുതല്‍ സമയം അദ്ദേഹത്തോടൊപ്പം ചിലവിടാനാണ് ഇഷ്ടപ്പെടുന്നത് ഹേമമാലിനി പറഞ്ഞു.