ക്യാൻസർ രോഗ നിർണ്ണയ തട്ടിപ്പ്, ആശുപത്രിക്കാർ കുടുങ്ങി

ഇന്ന് ആരോഗ്യമേഖലപലര്‍ക്കും ഒരു വ്യവസായമാണ് .. സമീപിക്കുന്ന രോഗികളെ വഞ്ചിച്ചും പറ്റിച്ചും അവര്‍ക്കു കൊടുക്കുന്ന നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ലാഭം കിട്ടുന്ന തരത്തിലുള്ള ടെസ്റ്റുകള്‍ നടത്തുന്നതിനാവശ്യമായ എല്ലാ രോഗവും അതായത് കാല്പനികമായ രീതിയില്‍ തന്നെ പലതും എഴുതി പിടിപ്പിക്കാന്‍ ഒരു മടിയും ഉളുപ്പുമില്ലാത്ത ഡോക്ടര്‍മാര്‍ തന്നെയാണ് ഈ നാടിന്റെ ശാപവും .. ഇന് ജനങള്‍ക്ക് മുന്നില്‍ എത്തിക്കുന്നത് കൊച്ചിയിലെ വളരെ പ്രമുഖമായ ഹൈ ടെക് എന്ന സ്‌കാനിംഗ് സെന്ററിലെ വലിയ അഴിമതിയാണ്. കള്ള റിസള്‍ട്ടുകള്‍ നല്‍കി പറ്റിച്ച് ഒരു കുടുമ്പത്തെ മുഴുവന്‍ ഒരാഴ്ചയോളം ഭീകരതയുടെ മുള്‍മുനയില്‍ നിര്‍ത്തി അരലക്ഷത്തിനടുത്ത് രൂപനഷ്ടവും വരുത്തിയ ഒരു സംഭവമാണ് ഇത്.

ഇടപ്പളി സ്വദേശിയും ഒരു മാധ്യമ പ്രവര്‍ത്തകയും കൂടിയായ വിഷ്ണുപ്രിയ എന്ന യുവതിക്കാണ് ഇത്തരത്തില്‍ ഒരു ദുരനുഭവമുണ്ടായിരിക്കുന്നത്.. ഇടവിട്ടുള്ള പനിയും ആര്‍ത്തവ ചക്രത്തില്‍ ഉണ്ടായ കൃത്യതയില്ലായ്മയും കാരണം ഒരു സ്‌കാനിങ്ങിനായി ഹൈ ടെക് എന്ന പ്രമുഖ സ്‌കാനിംഗ് സെന്ററില്‍ സമീപിച്ച വിഷ്ണു പ്രിയക്ക് ഡോക്ടര്‍ സ്‌കാനിംഗ് റിപ്പോര്‍ട്ട് കൊടുത്തത് .. കാന്‍സര്‍ എന്ന രീതിയിലുള്ള പ്രസ്‌ക്രിപ്ഷനോടുകൂടെ ആയിരുന്നു ..

Loading...

ഇതുമായി ബന്ധപെട്ടു പല വില കൂടിയ ടെസ്റ്റുകള്‍ ചെയ്യാനും നിര്‍ദേശിച്ചു .. എന്നാല്‍ ഡോക്ടര്‍ കരുതിയത് വിഷ്ണു പ്രിയ ഈ ടെസ്റ്റുകള്‍ എല്ലാം ഹൈ ടെക് എന്ന ഇവരുടെ സ്ഥാപനത്തില്‍ നിന്നും തന്നെ ചെയ്യും എന്നാണ് എന്നാല്‍ ഡോക്ടറുടെ നിര്‍ദേശത്തില്‍ സംശയം തോന്നിയ യുവതി മറ്റു രണ്ടു സ്‌കാനിങ് സെന്ററുകള്‍ സമീപിച്ചെങ്കിലും ഹായ് റെസിലെ ഡോക്ടര്‍ പറഞ്ഞ തരത്തില്‍ ഒരു മുഴയും ട്യൂമറും ഒന്നും വിഷ്ണു പ്രിയയുടെ വയറില്‍ ഇല്ല എന്ന് പറഞ്ഞു .. ഹൈ ടക് എന്ന സ്‌കാനിംഗ് സെന്ററിലെ ഫലം കണ്ട മറ്റു ഡോസെര്‍ മാരുുപോലും ഞെട്ടിപ്പോയെന്നാണ് വിഷ്ണു പ്രിയ പറയുന്നു..