ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുന്നു; കോഴിക്കോട് നഗരത്തിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്‌മെന്റ് സോണാക്കും

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ ജാഗ്രത കര്‍ശനമാക്കുന്നു. ഉറവിടം തിരിച്ചറിയാത്ത കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്നാണ് നഗരത്തില്‍ ജാഗ്രത കര്‍ശനമാക്കുന്നത്.അതസമയം ജൂണ്‍ 27-ന് ആത്മഹത്യ ചെയ്ത ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.ഒപ്പം തന്നെ കല്ലായി സ്വദേശിനിയായ ഗര്‍ഭിണിയുടെ വൈറസ് ഉറവിടം കണ്ടെത്താന്‍ സാധിക്കാതെ വരികയും ചെയ്തിരുന്നു.

ഇതോടെയാണ് കോഴിക്കോട് നഗരത്തില്‍ വീണ്ടും ജാഗ്രതയും നിരീക്ഷണവും ശക്തമാക്കുന്നത്. ജൂണ്‍ 27-നാണ് ഉച്ചയോടെയാണ് വെള്ളയില്‍ കുന്നുമ്മല്‍ സ്വദേശി കൃഷ്ണന്‍ ആത്മഹത്യ ചെയ്തത്. മൃതദേഹം കൊവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പരിശോധിച്ചപ്പോള്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം തന്നെ കോഴിക്കോട് നഗരത്തിലെ പിടി ഉഷ റോഡില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്ന കൃഷ്ണന് ഇവിടെ നിന്നാവാം കൊവിഡ് ബാധയുണ്ടായത് എന്നാണ് ഇപ്പോഴത്തെ പ്രാഥമിക നിഗമനം.

Loading...

ചെന്നൈ അടക്കമുള്ള സ്ഥലങ്ങളില്‍ നിന്നെത്തിയ പലരും ഇപ്പോള്‍ ഫ്‌ളാറ്റില്‍ ക്വാറന്റൈനിലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവകുപ്പ് അധികൃതര്‍ ഈ നിഗമനത്തിലെത്തിയത്.അതേസമയം തന്നെ ഫ്‌ളാറ്റിലെ 37 സാംപിള്‍ ശേഖരിച്ച് ഇന്ന് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇയാളുടെ അടുത്ത ബന്ധുക്കളുടേയും അയല്‍വാസികളുടേയും സാംപിളുകളും ഉടനെ പരിശോധനയ്ക്ക് അയക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.അതേസമയം ഇയാള്‍ മരിച്ച ദിവസം തന്നെ നൂറിലേറെ പേരാണ് വീട്ടിലെത്തിയിരുന്നത്.

അതുകൊണ്ട് തന്നെ ഈ ആളുകളെല്ലാം സ്വയം നിരീക്ഷണത്തില്‍ പോകണമെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.അതേസമയം തന്നെ ഇന്ന് ജില്ലയില്‍ ആകെ നാല് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുവൈത്തില്‍ നിന്നും വന്ന ഫറോക്ക് സ്വദേശി, ഖത്തറില്‍ നിന്നും വന്ന ഏറാമല സ്വദേശി, സൗദിയില്‍ നിന്നും വന്ന രാമനാട്ടുകര സ്വദേശിനി, കല്ലായി സ്വദേശിനിയായ ഗര്‍ഭിണി എന്നിവര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.