ഉറവിടമറിയാത്ത കേസുകള്‍ വര്‍ദ്ധിക്കുന്നു;പത്തനംതിട്ടയില്‍ കനത്ത ജാഗ്രത

പത്തനംതിട്ട: ഉറവിട മറിയാത്ത രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ നഗരസഭാ പ്രദേശങ്ങളിലേര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണം തുടരുന്നു. രോഗലക്ഷണങ്ങള്‍ സംശയിക്കുന്ന കൂടുതലാളുകളെ കണ്ടെത്താന്‍ ആരോഗ്യ സര്‍വേ നടപടികള്‍ പുരോഗമിക്കുന്നു. അതേ സമയം താന്‍ ക്വാറണ്ട നില്‍ പോയെന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കി സി പി ഐ എം ജില്ലാ സെക്രട്ടറി രംഗത്തെത്തി തിരുവനന്തപുരം, കൊച്ചി തുടങ്ങിയ നഗരങ്ങളിലെ സമാനമായ സാഹചര്യത്തിലേക്ക് പത്തനംതിട്ട നീങ്ങുന്ന പശ്ചാത്തലത്തില്‍ നഗരപരിധിയില്‍ കര്‍ശന നിയന്ത്രണം തുടരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ രോഗ ബാധ കണ്ടെത്തിയ ഉറവിട മറിയാത്ത ആളുകളുടെ സമ്പര്‍ക്ക പട്ടിക കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് ശ്രമം തുടരുകയാണ്. രണ്ട് ദിവസം മുമ്പ് രോഗം സ്ഥിരീകരിച്ച എം എസ് എഫ് നേതാവ് ഒരു കല്യാണ ചടങ്ങുകളില്‍ അടക്കം പങ്കെടുത്തിരുന്നു. ഈ ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുട്ടികള്‍ക്ക് ഇതിനോടകം രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരെ സ്രവ പരിശോധനയ്ക്ക് വിധേയരാക്കിയ ശേഷം പ്രത്യേക നിരിക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ആരോഗ്യ സര്‍വേ തുടരുകയാണ്

Loading...