ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള്ളി, നിബന്ധനകളോടെ ചോദ്യം ചെയ്യാൻ വിജിലൻസിന് അനുമതി

പാലാരിവട്ടം അഴിമതി കേസിലെ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിന് ജാമ്യമില്ല. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യാപേക്ഷ കോടതി തള‌ളി. ഒരു ദിവസം ചോദ്യം ചെയ്യാന്‍ വിജിലന്‍സിന് കോടതി അനുമതി നല്‍കി. നംവംബര്‍ 30നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏഴ് നിബന്ധനകള്‍ പാലിച്ച്‌ മാത്രമേ ചോദ്യം ചെയ്യാനാകൂ.

അന്വേഷണ ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്യലിന് മുന്‍പ് കൊവിഡ് ടെസ്‌റ്റ് നടത്തിയിരിക്കണം. ഈ മാസം 30-നാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാന്‍ അനുമതി. രാവിലെ 9 മണി മുതല്‍ 12 മണി വരെയും ഉച്ചയ്ക്ക് 3 മണി മുതല്‍ 5 മണി വരെയും മാത്രമേ ചോദ്യം ചെയ്യാന്‍ അനുമതിയുണ്ടാകൂ. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് മുമ്ബ് അന്വേഷണ ഉദ്യോഗസ്ഥര്‍ കോവിഡ് പരിശോധന നടത്തണം. ചോദ്യം ചെയ്യല്‍ സംഘത്തില്‍ മൂന്ന് പേര്‍ മാത്രമേ പാടുള്ളൂ.

Loading...

ഒരു മണിക്കൂര്‍ ചോദ്യം ചെയ്താല്‍ 15 മിനിറ്റ് വിശ്രമം അനുവദിക്കണം. ചോദ്യം ചെയ്യലിനിടയില്‍ ചികിത്സ തടസ്സപ്പെടുത്തരുത്. ചോദ്യം ചെയ്യലിനിടയില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുത്. കോടതി ഉത്തരവിന്‍റെ പകര്‍പ്പ് ഡോക്ടര്‍മാര്‍ക്കും ആശുപത്രി അധികൃതര്‍ക്കും നല്‍കണം എന്നും കോടതി വ്യക്തമാക്കുന്നു.