പീഡനക്കേസില്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി

കൊച്ചി. ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിവിക്് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യം ഹൈക്കോടതി റദ്ദാക്കി. മുമ്പ് സെഷന്‍സ് കോടതി ഉത്തരവില്‍ ഉണ്ടായിരുന്ന ചില പരാമര്‍ശങ്ങള്‍ കോടതി നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. സര്‍ക്കാരും പരാതിക്കാരിയു നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇരയുടെ വസ്ത്രധാരണം പ്രകോപനം ഉണ്ടാക്കുന്നതാണെന്ന പരാമര്‍ശമാണ് ഹൈക്കോടതി നീക്കിയത്. 2020 ഫെബ്രുവരി ഏട്ടിനാണ് കേസിലേക്ക് നയിച്ച സംഭവം ഉണ്ടാകുന്നത്. കോഴിക്കോട് നടന്ന ക്യാപിന് ശേഷം പരാതിക്കാരി കടല്‍ തീരത്ത് വിശ്രമിക്കുകയായിരുന്നു. അപ്പോള്‍ സിവിക് ചന്ദ്രന്‍ കടന്ന് പിടിച്ച് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. 2022ല്‍ പരാതി നല്‍കിയെങ്കിലും കൊയിലാണ്ടി പോലീസ് കേസെടുത്തെങ്കിലും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. സോഷ്യല്‍മീഡിയയിലെ ചിത്രങ്ങള്‍ പ്രതി ഹാജരാക്കിയത് പരിശോധിച്ച സെഷന്‍സ് കോടതി യുവതിയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നുവെന്ന് വിവാദ പരാമര്‍ശം നടത്തുകയായിരുന്നു.

Loading...