പാലാരിവട്ടം അഴിമതിക്കേസ്: പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്ന് കോടതി

പാലാരിവട്ടം അഴിമതിക്കേസില്‍ കോടതിയുടെ വിമര്‍ശനം. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. ക്രമക്കേടിന് ആരാണ് യഥാര്‍ത്ഥ ഉത്തരവാദിയെന്നും കോടതി ചോദിച്ചു. ആരാണ് നിര്‍മ്മാണത്തിന് മോല്‍നോട്ടം വഹിച്ചതെന്നും കോടതി ചോദിച്ചു.

പാലാരിവട്ടം പാലം പഞ്ചവടിപ്പാലം പോലെ ആയല്ലോ എന്നും കോടതി ചൂണ്ടിക്കാട്ടി. സിനിമാകഥ യാഥാര്‍ത്ഥ്യമാകുകയാണോയെന്നും കോടതി.അന്വേഷണ പുരോഗതി അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു.
പൊതുജനത്തിന് ഭീഷണി ഉണ്ടാകുന്ന തരത്തിലാണ് നിര്‍മ്മിച്ചതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Loading...

ഇ ശ്രീധരന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ പാലം പുതുക്കിപ്പണിയാന്‍ തീരുമാനിക്കുകയായിരുന്നു. ഒക്ടോബര്‍ ആദ്യവാരം നിര്‍‌മ്മാണം തുടങ്ങി ഒരു വര്‍ഷം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷമിടുന്നത്. ഈ ശ്രീധരനായിരിക്കും പുതിയ പാലം നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ട ചുമതല.

പാലത്തിന്‍റെ ബലക്ഷയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ചെന്നൈ ഐഐടിയെ ചുമതലപ്പെടുത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് സര്‍ക്കാറിന് കിട്ടിയിട്ടുണ്ട്. പാലം പുനരുദ്ധരിക്കുകയാണെങ്കിൽ അത് എത്രകാലം നിലനിൽക്കും എന്നതിനെ കുറിച്ച് സംശയമുണ്ടെന്നാണ് ചെന്നൈ ഐഐടി വിദഗ്ധര്‍ പറയുന്നത്.