ശബരിമലയിലെ അപ്പം അരവണ വിതരണം പരിശോധിക്കാന്‍ ഹൈക്കോടതി നിര്‍ദേശം

കൊച്ചി. ശബരിമലയിലെ അപ്പം അരവണ വിതരണത്തിനുള്ള സൗകര്യങ്ങളെക്കുറിച്ച് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ക്ക് ഹൈക്കോടിയുടെ നിര്‍ദേശം. അരവണ വിതരണത്തിനായി വേണ്ടത്ര കാനുകള്‍ എത്തിക്കുവാന്‍ കരാറുകാരന് വിഴ്ച സംഭവിച്ചുവെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. അരവണ അപ്പം വിതരണത്തില്‍ തടസം ഉണ്ടാകരുതെന്നും.

വിഴ്ച വരുത്തിയ കരാറുകാരനെതിരെ നടപടി എടുക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചു. 50 ലക്ഷം കാനുകള്‍ക്ക് സപ്ലൈ ഓര്‍ഡര്‍ നല്‍കിയിട്ടും നവംബര്‍ 18 വരെ എട്ട് ലക്ഷം മാത്രമാണ് എത്തിച്ചത്. നിലവില്‍ 15 ലക്ഷം കാനുകളില്‍ അരവണ സ്റ്റോക്ക് ഉണ്ട്. കരാറുകാരന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് കോടതിയെ അറിയിച്ചു.

Loading...