കക്ഷികളെ പിഴിയയുന്ന വക്കീലന്‍മാര്‍ക്ക് ഇരുട്ടടി :കേസുകള്‍ക്ക് ഫീസ് തുക നിശ്ചയിച്ച് ഹൈക്കോടതി കോടതി, നോട്ടീസ് ബോര്‍ഡിലെ ഉത്തരവ് പകര്‍പ്പ് അഭിഭാഷകര്‍ വലിച്ചു കീറി

പത്തനംതിട്ട : കക്ഷികളെ പിഴിയുന്ന വക്കീലന്‍മാര്‍ക്ക് പൂട്ടിട്ടു ഹൈക്കോടതി അഭിഭാഷകര്‍ക്ക് ഓരോ കേസിനുമുള്ള ഫീസ് നിശ്ചയിച്ച് ഉത്തരവ് കക്ഷികളില്‍ നിന്നും അമിത ഫീസ് ഈടാക്കുന്ന വക്കീലന്മാര്‍ക്ക് വിലക്കിട്ട് ഹൈക്കോടതി. ഇതു സംബന്ധിച്ച ഉത്തരവ് എല്ലാ കോടിതികളുടെയും നോട്ടീസ് ബോര്‍ഡില്‍ പ്രത്യക്ഷപ്പെട്ടുവെങ്കിലും മിക്കയിടത്തും ഇത് വലിച്ചു കീറി നശിപ്പിക്കപ്പെട്ട നിലയിലാണ്.
നേരത്തെ വ്യാജവക്കീലന്‍മാരെ കണ്ടെത്തുന്നതിനു യോഗ്യതാ സര്‍ട്ടിഫിക്കറ്റ് പരിശോധന നടത്താന്‍ ഉന്നതകോടതി ഉത്തരവിറക്കിയിരുന്നു ഇതിന്റെ ഇടിസ്ഥാനത്തില്‍ 40 ശതാനത്തോളം വ്യാജന്‍മാരാണെന്നും കണ്ടെത്തിയിരുന്നു കേരളത്തില്‍ ബാര്‍ അസോസിയേഷനോടു പറഞ്ഞെങ്കിലും നടപടികള്‍ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല,ഇതിനു പിന്നാലെയാണ് കേസുസളുടെ ഫീസ് നിശ്ചയിച്ച് ഉത്തരവ് വന്നത്.

അഭിഭാഷകര്‍ക്ക് ഏറ്റവും അധികം ഫീസ് കിട്ടുന്ന വാഹനാപകട കേസുകളില്‍ ഫീസ് ഘടന ഇപ്രകാരമാണ്. 15000 രൂപയ്ക്കു താഴെയുള്ള നഷ്ടപരിഹാരത്തിന് 2500 രൂപ. 15,000 മുതല്‍ 50,000 വരെയാണ് നഷ്ടപരിഹാര തുകയെങ്കില്‍ മൂന്ന് ശതമാനം കമ്മിഷനും അരലക്ഷത്തിന് മുകളിലാണെങ്കില്‍ 3550 രൂപയും രണ്ടു ശതമാനം കമ്മിഷന്‍. ക്രിമിനല്‍ കേസുകളില്‍ സെഷന്‍സിലാണെങ്കില്‍ എഫക്ടീവ് അപ്പിയറന്‍സിന് 1000 രൂപയും നോണ്‍ എഫക്ടീവ് അപ്പിയറന്‍സിന് 500 രൂപയും ദിവസം നല്‍കണം. കേസ് ഒന്നിന് ഏറ്റവും കുറഞ്ഞത് 3000 രൂപയും പരമാവധി 12,500 രൂപയുമേ ഈടാക്കാവൂ. ജാമ്യഹര്‍ജിയ്ക്ക് 750 രൂപ, റിവിഷന്‍ പെറ്റിഷന് 2500, സ്വകാര്യ അന്യായം 750 (ഏറ്റവും കുറഞ്ഞത് 2000 രൂപ. പരമാവധി 7500 രൂപ.) സ്വകാര്യ അന്യായം തയ്യാറാക്കുന്നതിന് 1000 രൂപ. വിധി നടപ്പാക്കല്‍ ഹര്‍ജിക്ക് നേരത്തെയുള്ള ഹര്‍ജിക്ക് കണക്കാക്കിയ ഫീസിന്റെ 50 ശതമാനം നല്‍കണം.

ഏറ്റവും കുറഞ്ഞ ഫീസ് 1250 രൂപ. സാധാരണ അപ്പീലുകളില്‍ ഏറ്റവും കുറഞ്ഞ ഫീസ് 3000 രൂപയും കൂടിയത് 12,000 രൂപയുമാണ്. ഈ കേസുകളില്‍ നിശ്ചിത കോടതി ഫീസ് 4000 രൂപയാണ്. വിധി നടത്തിപ്പ് അപ്പീലില്‍ മിനിമം ഫീസ് 1500 രൂപയാണ്. ഇത്തരത്തില്‍ ക്രിമിനല്‍, സിവില്‍ തുടങ്ങി ഹൈക്കോടതിയിലെ വരെ വക്കീല്‍ ഫീസുകള്‍ നിശ്ചയിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് കക്ഷികള്‍ക്ക് ഇതുവരെ അറിവില്ലാത്ത പശ്ചാത്തലത്തിലാണ് ഹൈക്കോടതി നിര്‍ദേശത്തോടെ കോടതികളുടെ നോട്ടീസ് ബോര്‍ഡില്‍ ഫീസ് ഘടന സംബന്ധിച്ച് പതിച്ചത് ഇതിനു പ്രതിക്ഷേധമായിട്ട് മിക്ക കോടതികളിലും ഫീസ് ഘടനാ നോട്ടീസ് അഭിഭാഷകര്‍ വലിച്ചു കീറുകയാണണ്ടായത്.