രഹ്ന ഫാത്തിമയ്ക്ക് സമൂഹമാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി

Rehana...
Rehana...

കൊച്ചി: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് ഹൈക്കോടതിയുടെ വിലക്ക്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനങ്ങള്‍ക്കാണ് വിലക്കേര്‍പ്പെടുത്തിയത്. മതവികാരം വ്രണപ്പെടുത്തി ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പത്തനംതിട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിചാരണ കഴിയും വരെ പ്രസിദ്ധീകരണങ്ങളിലൂടെയോ ഇലക്ട്രോണിക് സമൂഹമാധ്യമങ്ങളിലൂടെയോ അഭിപ്രായം പ്രകടനം നടത്തുന്നതിനാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇതിനോടകം തന്നെ രഹ്ന ഫാത്തിമ രണ്ട് കേസിൽ അറസ്റിലായിട്ടുണ്ട്. അതുംകൂടാതെ ജോലി നഷ്‌ടപ്പെട്ടിട്ടും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇനിയെങ്കിലും മറ്റുളളവരുടെ അവകാശങ്ങളെ മാനിക്കുമെന്ന് കരുതുന്നു എന്നും കോടതി അറിയിച്ചു.

അഭിപ്രായ സ്വാതന്ത്ര്യം മറ്റുളളവരുടെ അവകാശങ്ങൾ നിഷേധിച്ചുകൊണ്ടാകരുതെന്ന് തിരിച്ചറിയുമെന്നാണ് പ്രതീക്ഷയെന്നും കോടതി അറിയിച്ചു.പറഞ്ഞിട്ടുള്ള ദിവസങ്ങളിൽ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരാകണമെന്നത് ഉൾപ്പടെ കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയാണ് രഹ്ന ഫാത്തിമയ്‌ക്ക് ജാമ്യം അനുവദിച്ച് കൊടുത്തിരിക്കുന്നത്. വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കുകയും ചെയ്യുമെന്നും കോടതി അറിയിച്ചു.

Loading...