ബലാത്സം​ഗക്കേസിൽ‌ വിജയ്ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു; വിജയ് ബാബു നാളെ തിരിച്ചെത്തും

കൊച്ചി: യുവനടിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ വിജയ് ബാബുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. താൽക്കാലികമായി തടഞ്ഞാണ് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാൽ വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് പാടില്ലെന്നും കോടതി വ്യക്തമാക്കിയിരിക്കുകയാണ്. അറസ്റ്റിൽ നിന്ന് ഇമിഗ്രേഷൻ വിഭാഗത്തെയും വിലക്കിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഈ ഉത്തരവ് അതാത് വകുപ്പുകളെ അറിയിക്കണം. നാട്ടിലെത്തിയാൽ ഉടൻ വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിർദേശിച്ചു. കേസ് വീണ്ടും മറ്റന്നാൾ പരിഗണിക്കും.