ഹിലാരി അമേരിക്കയുടെ അടുത്ത പ്രസിഡണ്ട്‌’ ഒബാമ

അമേരിക്കയുടെ അടുത്ത പ്രസിഡന്റ്‌ ആകാന്‍ ഏറ്റവും യോഗ്യതയുള്ള സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റന്‍ ആണെന്ന് പ്രസിഡന്റ്‌ ഒബാമ. പനാമ സിറ്റിയില്‍ ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഒബാമയുടെ ഈ പ്രഖ്യാപനം.

2008-ല്‍ ഒബാമയ്ക്കെതിരെ ഡെമോക്രാറ്റിക് പ്രസിഡന്റ്‌ സ്ഥാനാര്‍ഥിത്വത്തിനു അവസാന നിമിഷം വരെ ശ്രമിച്ചുവെങ്കിലും പാര്‍ട്ടി ഡെലിഗേറ്റുകളുടെ ഭൂരിപക്ഷം ഹിലാരിക്ക് നേടാന്‍ ആയില്ല. ഇതെത്തുടര്‍ന്ന്‍ മത്സരരംഗത്തുനിന്ന് പിന്മാറിയ ഹിലാരി ഒബാമയുടെ വിജയത്തിനായി അരയും തലയും മുറുക്കി ഇറങ്ങുകയും ചെയ്തു.

Loading...

ഹിലാരി എന്റെ ഏറ്റവും അടുത്ത സുഹൃത്തും, 2008-ലെ ശക്തമായ എതിരാളിയും പ്രഗത്ഭയായ സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു ഒബാമ പറഞ്ഞു.

ഹിലാരി തന്റെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിത്വം ഇനിയും പ്രഖ്യാപിക്കാനിരിക്കെ ഒബാമയുടെ പിന്തുണ ക്ലിന്റന്റെ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കും. ഏപ്രില്‍ പത്രണ്ടിനാനാണ് ഹിലാരി തന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുമെന്നു കരുതുന്നത്. ഹിലാരി ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്ന പക്ഷം ചരിത്രം തിരിത്തിക്കുറിച്ചുകൊണ്ട് അമേരിക്കയുടെ ആദ്യത്തെ വനിതാ പ്രസിഡന്റ്‌ ആയിരിക്കും.

അറുപത്തൊന്നു വയസ്സുള്ള ഹിലാരിക്കെതിരെ മത്സരിപ്പിക്കുവാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് തക്കതായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്താനായിട്ടില്ല എന്നത് ഹിലാരിയുടെ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു.