അസം മുഖ്യമന്ത്രിയായി ഹിമന്ത ബിശ്വശര്‍മ സ്ഥാനമേറ്റു

അസമിന്റ പതിനഞ്ചാമത് മുഖ്യമന്ത്രിയായി ബിജെപിയുടെ ഹിമന്ത ബിശ്വശര്‍മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗുവാഹട്ടിയിലെ ശ്രീമന്ത ശങ്കര ദേവ ഇന്റര്‍നാഷണല്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങിൽ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്, ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ് തുടങ്ങിയവര്‍ ചടങ്ങില്‍ അതിഥികളായി. അസം ബിജെപി അധ്യക്ഷന്‍ രഞ്ജീത് കുമാര്‍ ദാസിന് പുറമേ എജിപി അധ്യക്ഷന്‍ അതുല്‍ ബോറ, യുപിപിഎല്‍ നേതാവ് യുജി ബ്രഹ്മ തുടങ്ങി 13 മന്ത്രിമാരും ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു സതപ്രതിജ്ഞ ചടങ്ങ്.

വടക്കു കിഴക്കിലെ ചാണക്യന്‍ എന്നാണ് ഹിമന്ത ബിശ്വശര്‍മ അറിയപ്പെടുന്നത്. വിദ്യാര്‍ത്ഥിയായിരിക്കെ അസം പ്രക്ഷോഭത്തിലൂടെ പൊതു പ്രവര്‍ത്തനമാരംഭിച്ച ഹിമന്ത ബിശ്വ ശര്‍മ, കോണ്‍ഗ്രസിലൂടെയാണ് പാര്‍ലമെന്ററി രാഷ്ട്രീയ പ്രവര്‍ത്തനത്തിനു തുടക്കമിട്ടത്. തുടര്‍ന്ന് 2015 ആഗസ്റ്റ് 23 ന് ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചു.

Loading...