കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വമ്പന്‍ സ്രാവ് ആരാണെന്ന് വെളിപ്പെടുത്താന്‍ തയ്യാറാണെന്ന് തോക്ക് സ്വാമി ഹിമവല്‍ ഭദ്രാനന്ദ. ഒരു വീട് വയ്ക്കാന്‍ കരാര്‍ എടുത്ത് ബംഗാളികള്‍ ചെയ്യുന്നത് പോലെയുള്ള പണി മാത്രമാണ് പള്‍സര്‍ സുനി ചെയ്തത്. എന്നാല്‍ ആരാണ് ഇതിന്റെ എഞ്ചിനീയറിംഗ് വര്‍ക്ക് നടത്തിയതെന്ന് പോലീസ് അന്വേഷിച്ചില്ലെന്നും സ്വാമി ആരോപിച്ചു. മംഗളം ടെലിവിഷന്റെ ചര്‍ച്ചയിലാണ് സ്വാമിയുടെ വിവാദ വെളിപ്പെടുത്തല്‍.
കേസില്‍ വന്‍ സ്രാവുകള്‍ കുടുങ്ങാനുണ്ടെന്ന് സുനി നേരത്തേ പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തില്‍ ദിലീപിന്റെ അറസ്റ്റിന് ശേഷം ഇപ്പോള്‍ കുടുങ്ങിയത് തന്നെയാണോ സ്രാവ് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ കുടുങ്ങിയത് സ്രാവൊന്നുമല്ലല്ലോ ഇനിയുമുണ്ടല്ലോ എന്നായിരുന്നു സുനിയുടെ മറുപടി ഇത് ശരിവെക്കുന്ന വിവരങ്ങള്‍ തന്നെയാണ് ഇപ്പോള്‍ തോക്കു സ്വാമിയും പുറത്ത് വിടുന്നത്.
ആക്രമണം നടക്കുന്നതിന്റെ തലേന്ന് വൈകിട്ട് പള്‍സര്‍ സുനിയുടെ ഗാങ് കാക്കനാട്ടെ ഒരു ഫ്ളാറ്റില്‍ ഉണ്ടായിരുന്നു. അവിടെ വച്ചാണ് ഗൂഢാലോചന നടന്നത്. ഒന്നര കോടി രൂപയുടെ ക്വൊട്ടഷന്‍ ഏറ്റെടുക്കാനുള്ള കെല്പ്പൊന്നും പള്‍സര്‍ സുനിക്കില്ലെന്നും സ്വാമി പറഞ്ഞു. വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് സ്വാമിക്ക് വ്യക്തമായി അറിയാമോ എന്ന അവതാരകന്റെ ചോദ്യത്തിന് താന്‍ വ്യക്തതയുള്ള കാര്യങ്ങള്‍ പറയുന്നത് കൊണ്ടാണ് അതെല്ലാം വിവാദമാകുന്നതെന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു.
ഗൂഢാലോചന നടന്നുവെന്ന് പറയുന്ന ഫ്ളാറ്റിന്റെ ഉടമ പറഞ്ഞ കാര്യങ്ങളും തോക്ക് സ്വാമി പറയുന്നുണ്ട്. സുഹൃത്തുക്കളുടെ ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതകള്‍ താന്‍ തീര്‍ത്തോളാം എന്നായിരുന്നു വാഗ്ദാനം. തനിക്കൊരു ഡിക്ടറ്റീവ് മീഡിയ ഉണ്ട്. അന്വേഷണ സംഘത്തെപ്പോലെ തന്നെ തനിക്കും വിവരങ്ങള്‍ കിട്ടുന്നുണ്ടെന്നും സ്വാമി പറഞ്ഞു. ഭയം കൊണ്ടാണ് കേസിലെ ഉന്നതന്റെ പേര് പറയാത്തതെന്നും സ്വാമി കൂട്ടിച്ചേര്‍ത്തു.
ദിലീപ് ഇങ്ങനെ ചെയ്യുമോ എന്ന് തനിക്കറിയില്ല. എന്താലായും വളരെ പെര്‍വേര്‍ട്ട് ആയ മനസിന് ഉടമയായ ഒരാള്‍ക്കേ ഇങ്ങനെ ഒരു ക്രൈം ചെയ്യാന്‍ സാധിക്കൂ എന്നും ഹിമവല്‍ ഭദ്രാനന്ദ പറഞ്ഞു. പള്‍സര്‍ സുനിക്കൊപ്പം താന്‍ കാക്കനാട് ജയിലിലുണ്ടായിരുന്നു. അവിടെ വച്ച് പള്‍സര്‍ സുനിയേയും വിഷ്ണുവിനേയും വിപിന്‍ലാലിനേയും എല്ലാം താന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു എന്നും തോക്ക് സ്വാമി ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.