മുസ്ലിം പള്ളി അങ്കണത്തില്‍ അഞ്‌ജുവിനും ശരത്തിനും കല്ല്യാണം

കായംകുളം: ചേരാവള്ളി മുസ്ലീം ജമാഅത്ത് പള്ളി അങ്കണത്തില്‍ അങ്ങനെ ശരത് അഞ്ജുവിന്റെ കഴുത്തില്‍ താലി ചാര്‍ത്തി. ഇന്ന് രാവിലെ 11.30നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് ചേരാവള്ളി ‘അമൃതാഞ്ജലി’യില്‍ പരേതനായ അശോകന്റെയും ബിന്ദുവിന്റേയും മകളള്‍ അഞ്ജുവിന്റെ കഴുത്തില്‍ കാപ്പില്‍ കിഴക്ക് തോട്ടേതെക്കേടത്ത് തറയില്‍ ശശിധരന്റെയും മിനിയുടെയും മകന്‍ ശരത് വരണമാല്യം ചാര്‍ത്തിയത്.

അശോകന്‍ മരിച്ചതോടെ ജീവിതം പ്രസിഡന്ധിയിലായ ബിന്ദു മകളുടെ വിവാഹം നടത്താന്‍ അയല്‍വാസിയും ജമാഅത്ത് സെക്രട്ടറിയുമായ നുജുമുദീന്‍ ആലുംമൂട്ടിലിന്റെ സഹായം തേടുകയായിരുന്നു. തുടര്‍ന്ന് ജമാഅത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്ന് ജമാ അത്ത് കമ്മിറ്റി സെക്രട്ടറി നുജുമുദ്ദീന്‍ ആലുംമൂട്ടിലിന്റെ നേതൃത്വത്തില്‍ ഭാരവാഹികള്‍ ഒത്തുചേര്‍ന്ന് അഞ്ജുവിന്റെ വിവാഹം നടത്തുന്ന ചുമതല ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു ആവശ്യമായ ചെലവുകള്‍ ജമാഅത്ത് വഹിക്കും. പെണ്‍കുട്ടിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ പള്ളി കമ്മറ്റി നിര്‍ദ്ദേശിക്കുകയുമായിരുന്നു.
വീട്ടുകാര്‍ക്കൊപ്പം ജമാഅത്ത് കമ്മറ്റിയും അഞ്ജുവിന്റെയും ശരത്തിന്റെയും വിവാഹക്ഷണപത്രം വിതരണം ചെയ്തിരുന്നു. പൂര്‍ണമായും ഹൈന്ദവാചാരപ്രകാരമായിരുന്നു വിവാഹം നടന്നത്.

Loading...

2500 പേര്‍ക്കുള്ള ഭക്ഷണമാണ് ജമാഅത്ത് കമ്മിറ്റി ഒരുക്കിയത്. വിവാഹവേദിയില്‍ 200 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യവും പുറത്ത് വിശാലമായ പന്തലും ഒരുക്കിയിരുന്നു.വിവാഹത്തിനു നേരിട്ടു ക്ഷണിച്ചതിനെക്കാള്‍ ആളുകള്‍ നന്മയും സ്‌നേഹവും കേട്ടറിഞ്ഞു വിവാഹത്തിനെത്തിയിരുന്നു.

രണ്ട് മാസങ്ങള്‍ക്ക് ശേഷമാണ് അഞ്ജുവും കാപ്പില്‍ കിഴക്ക് തെട്ടേ തെക്കടുത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരതും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. ബിന്ദുവിന്റെ ബന്ധുവാണ് ശരത്. പെണ്‍കുട്ടിക്ക് പത്ത് പവന്‍ സ്വര്‍ണവും വസ്ത്രങ്ങളും പള്ളി കമ്മറ്റി നല്‍കും ഇതിന് പുറമെ വരന്റെയും വധുവിന്റെയും പേരില്‍ രണ്ട് ലക്ഷം രൂപയും പള്ളിക്കമ്മറ്റി ബാങ്കില്‍ നിക്ഷേപിക്കും. വിവാഹത്തിന് ജമാഅത്ത് കമ്മറ്റി തയ്യാറാക്കിയ വിവാഹക്ഷണകത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അതേസമയം വിവാഹത്തിന് ആശംസകള്‍ നേര്‍ന്ന് മൂഖമന്ത്രിയും രംഗത്ത് എത്തി.മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മൂഖമന്ത്രിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

മതസാഹോദര്യത്തിന്റെ മനോഹരമായ മാതൃകകള്‍ കേരളം എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. ആ ചരിത്രത്തിലെ പുതിയൊരേടാണ് ഇന്ന് ചേരാവള്ളിയില്‍ രചിക്കപ്പെട്ടത്. ചേരാവള്ളി മുസ്ലീം ജമായത്ത് പള്ളിയില്‍ തയ്യാറാക്കിയ കതിര്‍ മണ്ഡപത്തില്‍ ചേരാവള്ളി അമൃതാഞ്ജലിയില്‍ ബിന്ദുവിന്റേയും പരേതനായ അശോകന്റേയും മകള്‍ അഞ്ജുവും കൃഷ്ണപുരം കാപ്പില്‍ കിഴക്ക് തോട്ടേതെക്കടത്ത് തറയില്‍ ശശിധരന്റേയും മിനിയുടേയും മകന്‍ ശരത്തും വിവാഹിതരായി.

ഭര്‍ത്താവിന്റെ മരണത്തെത്തുടര്‍ന്ന് സാമ്ബത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ബിന്ദു മകളുടെ വിവാഹത്തിനായി പള്ളിക്കമ്മിറ്റിയുടെ സഹായം തേടുകയും, അവര്‍ സന്തോഷപൂര്‍വ്വം അത് ഏറ്റെടുക്കുകയും ചെയ്തു. മതത്തിന്റെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടക്കുന്ന സമയത്താണ് ആ വേലിക്കെട്ടുകള്‍ തകര്‍ത്തുകൊണ്ട് മുന്നേറാന്‍ ഇവര്‍ നാടിനാകെ പ്രചോദനമാകുന്നത്. വധൂവരന്‍മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും പള്ളി കമ്മിറ്റിക്കും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നു. കേരളം ഒന്നാണ്; നമ്മള്‍ ഒറ്റക്കെട്ടാണ് എന്ന് കൂടുതല്‍ ഉച്ചത്തില്‍ നമുക്ക് പറയാം – ഈ സുമനസ്സുകള്‍ക്കൊപ്പം.