ജിന്ദ്‌: മറ്റു മതസ്ഥരുടെ ജനപ്പെരുപ്പം തടയുന്നതിനായി അവരെ വന്ധ്യംകരണത്തിനു വിധേയരാക്കണമെന്നു ഹിന്ദു മഹാ സഭാ. കൂടാതെ ഹിന്ദുക്കളുടെ വിഗ്രഹങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളിലും, മുസ്ലീം പള്ളികളിലും സ്ഥാപിക്കണം. ജനസംഖ്യ വര്‍ധനവ്‌ തടയുന്നതിനായി മുസ്‌ലിമുകളെയും ക്രിസ്‌ത്യാനികളെയും വന്ധ്യംകരണത്തിന്‌ വിധേയരാക്കണമെന്ന്‌ ഓള്‍ ഇന്ത്യ ഹിന്ദു മഹാസഭാ വൈസ്‌ പ്രസിഡന്റ്‌ സാധ്വി ദേവ ഥാക്കൂര്‍. ഹിന്ദുക്കള്‍ക്ക്‌ ഭീഷണിയാകുന്നതിനാല്‍ മറ്റു മതവിശ്വാസികള്‍ വന്ധ്യംകരണത്തിന്‌ വിധേയരാകണമെന്നാണ്‌ ഥാക്കൂറിന്റെ പ്രസ്‌താവന.

മുസ്‌ലിമുകളുടെയും ക്രിസ്‌ത്യാനികളുടെയും ജനന നിരക്ക്‌ ദിനംപ്രതി വര്‍ധിച്ചു വരികയാണ്‌. ഇതു തടയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. ഇവരെ നിര്‍ബന്ധിത വന്ധ്യംകരണ ശസ്‌ത്രക്രിയയ്ക്ക്‌ വിധേയരാക്കണം. അങ്ങനെയായാല്‍ ഇവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നതിന്‌ തടയിടാമെന്നും ഥാക്കൂര്‍ പറഞ്ഞു.

Loading...

ഹിന്ദു ജനസംഖ്യ വര്‍ധപ്പിക്കുന്നതിന്‌ കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്മം നല്‍കണമെന്നും അവര്‍ പറഞ്ഞു. ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങള്‍ ക്രിസ്‌ത്യന്‍ പള്ളികളിലും മുസ്‌ലിം പള്ളികളിലും സ്‌ഥാപിക്കണമെന്നും ഥാക്കൂര്‍ പറഞ്ഞു. ഇവരുടെ പ്രസ്‌താവനയ്ക്കെതിരെ പ്രതിഷേധം ശക്‌തമാണ്‌.